ഭാര്യ കോകിലയ്ക്കൊപ്പം ഇടപ്പള്ളി സബ് റജിസ്ട്രാർ ഓഫിസിൽ നിന്നുള്ള വിഡിയോ പങ്കുവച്ച് നടൻ ബാല. ഇന്നു സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും ദിവസമാണെന്നും കോകിലയെ അഭിനന്ദിക്കുന്നുവെന്നും വിഡിയോയ്ക്കൊപ്പം ബാല കുറിച്ചു. റജിസ്ട്രാർ ഓഫിസിന്റെ അകത്തെ ക്യാബിനിൽ ഇരുന്ന് പേപ്പർവർക്കുകൾ തീർക്കുന്ന ബാലയെ കാണാം. കോകില പുറത്തു കാത്തുനിൽക്കുന്നു. റജിസ്ട്രാർ ഓഫിസി നിന്നുള്ള ചെറിയ ദൃശ്യങ്ങൾ ചേർത്താണ് വിഡിയോ തയാറാക്കിയിട്ടുള്ളത്.
ഇതിനിടെ ‘നിങ്ങൾ ഡിവോഴ്സ് ആയോ?’ എന്ന ചോദ്യവുമായി എത്തിയ ആൾക്ക് ബാല കൊടുത്ത മറുപടിയാണ് വൈറൽ. ‘അതെ, ഞാൻ നിങ്ങളെയാണ് ഡിവോഴ്സ് ചെയ്തത്, ഗെറ്റൗട്ട് അരുൺ’ എന്നായിരുന്നു ബാലയുടെ മറുപടി. ഈ വിഡിയോയുടെ വിശദീകരണത്തിനായി ഒരു മാസത്തിനുശേഷം താൻ മാധ്യമങ്ങളെ നേരിൽ കാണുമെന്നും ബാല പിന്നീട് വ്യക്തമാക്കി.
‘കൊച്ചിയിലെ ഫ്ലാറ്റ് കോകിലയ്ക്ക് എഴുതി കൊടുത്തോ?, 250 കോടിയുടെ സ്വത്ത് ഇനി കോകിലയ്ക്ക്’ എന്നൊക്കെയാണ് വിഡിയോയ്ക്കു വരുന്ന കമന്റുകൾ.
ENGLISH SUMMARY:
Actor Bala sparked curiosity among his followers after sharing a video from the Edappally Sub Registrar's Office with his wife, Kokila. In the video, Bala is seen inside a cabin completing paperwork, while Kokila waits outside. He captioned the post, calling it a "day of happiness and blessings" and congratulating Kokila, leading many to speculate if they were divorcing. However, the video itself was brief, offering no explicit details about the purpose of their visit.