Donated kidneys, corneas, and liver - 1

പ്രവീണ്‍ നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സുരേഷ് ഗോപി ചിത്രം  'ജെ.എസ്.കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ ഒഫീഷ്യല്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്.  ചിത്രം ജൂണ്‍ 20-നു ആഗോള റിലീസായി എത്തും. കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ജെ. ഫനീന്ദ്ര കുമാര്‍ ആണ്. സേതുരാമന്‍ നായര്‍ കങ്കോള്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. 

ദിവ്യപിള്ള, അനുപമ പരമേശ്വരന്‍,  ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ജനങ്ങള്‍ നമ്മുടെ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന പൗരവകാശങ്ങളെ കുറിച്ച് ബോധവാന്മാരാകുന്ന ദിവസം മുതല്‍ ഇവിടുത്തെ അധികാര വര്‍ഗ്ഗം ചോദ്യം ചെയ്യപ്പെടും', എന്ന ശക്തമായ പ്രസ്താവനയാണ് മോഷന്‍ പോസ്റ്റര്‍ മുന്നോട്ട് വെക്കുന്നത്. 

സുരേഷ് ഗോപിയുടെ ഡയലോഗ് ഡെലിവറിയിലൂടെ ശക്തമായ  പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു കോര്‍ട്ട് റൂം ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നാണ്  മോഷന്‍ പോസ്റ്റര്‍ തരുന്ന സൂചന. ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല,  രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 

ENGLISH SUMMARY:

Suresh Gopi Returns as Advocate in 'Janaki vs State of Kerala'