TOPICS COVERED

നടി, നർത്തകി എന്നീ നിലകളില്‍ പ്രശസ്തയാണ് അഞ്ജു അരവിന്ദ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി സിനിമ രംഗത്തും സീരിയൽ മേഖലയിലും സജീവമാണ് താരം.ഇപ്പോഴിതാ, തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഒരു തമിഴ് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അഞ്ജു തുറന്നു പറഞ്ഞതാണ് വൈറലാകുന്നത്. 

ഇപ്പോൾ ഞാൻ ലിവ് ഇൻ റിലേഷൻഷിപ്പിലാണ്. സഞ്ജയ് അമ്പലപ്പറമ്പത്ത് എന്നാണ് അദ്ദേഹത്തിന്റെ പേര്

വിവാഹം ഡിവോഴ്സായെന്നും രണ്ടാമത്തെ ഭർത്താവ് മരിച്ചെന്നും ഇപ്പോൾ താൻ ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്നുമാണ് അഞ്ജു അരവിന്ദ് പറയുന്നത്. ‘ആദ്യ വിവാഹം ഡിവോഴ്സായി. രണ്ടാമത്തെ ഭർത്താവ് മരിച്ചു പോയി. ഇപ്പോൾ ഞാൻ ലിവ് ഇൻ റിലേഷൻഷിപ്പിലാണ്. സഞ്ജയ് അമ്പലപ്പറമ്പത്ത് എന്നാണ് അദ്ദേഹത്തിന്റെ പേര്. അ‍ഞ്ച് വർഷമായി ഞങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുകയാണ്. ബാംഗ്ലൂരിൽ എനിക്ക് ഡാൻസ് ടീച്ചറെന്ന മേൽവിലാസം തന്നത് അദ്ദേഹമാണ്. എനിക്ക് എട്ടാം ക്ലാസിൽ വച്ചുണ്ടായ ആദ്യ ക്രഷ് ആണ് സഞ്ജയ്. ഞങ്ങളുടെ കഥ വേണമെങ്കിൽ ഒരു സിനിമയാക്കാം. ഞങ്ങൾ ഒരുമിച്ച് ‘96’ എന്ന സിനിമ കണ്ടപ്പോൾ സ്കൂള്‍ ദിനങ്ങൾ ഓർമ വന്നു. ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടത് ഡാൻസ് ക്ലാസിൽ ആണ്. പിന്നീട് ഞങ്ങൾ രണ്ട് വഴിക്കായി. അവസാനം ഒന്നിച്ചു. ‌സഞ്ജയ് ഡാൻസറാണ്. ഐടി മേഖലയിൽ ആയിരുന്നു ജോലി. ഇപ്പോൾ എഴുത്തും സോഷ്യൽ വർക്കുമൊക്കെയായി പോകുന്നു. ബാംഗ്ലൂരിലുള്ള എന്റെ ഡാൻസ് അക്കാദമിക്ക് ‘അഞ്ജു അരവിന്ദ് അക്കാദമി ഓഫ് ഡാൻസ്’ എന്ന പേര് നൽകിയത് അദ്ദേഹമാണ്’. അഞ്ജു പറഞ്ഞു.

ENGLISH SUMMARY:

Actress and dancer Anju Aravind, a prominent figure in Malayalam, Tamil, Telugu, and Kannada cinema and television industries, has made headlines with candid revelations about her personal life. In a recent interview with a Tamil YouTube channel, Anju shared that her first marriage ended in divorce, her second husband passed away, and she is currently in a live-in relationship. Her frankness about her relationship status has quickly gone viral across social media platforms.