TOPICS COVERED

മോഹന്‍ലാലിന്‍റെ മുണ്ട് മടക്കികുത്ത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി ആസിഫ് അലി. സിനിമ നോമാഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിന്‍റെ പോസ്റ്റാണ് ആസിഫ് അലി പങ്കുവച്ചത്. ആവര്‍ത്തനങ്ങള്‍ സിനിമയില്‍ പ്രായോഗികമല്ലെന്നും ബോറടിക്കുമെന്നും എന്നാല്‍ ലാലേട്ടന്‍റെ മുണ്ടുമടക്കികുത്ത് കണ്ട് ഇന്നും മലയാളികള്‍ രോമാഞ്ചം കൊള്ളുന്നു എന്നുമാണ് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. വിവിധ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ മുണ്ട് മടക്കി കുത്തുന്ന രംഗങ്ങളുടെ കോമ്പിനേഷനാണ് പോസ്റ്റിലുള്ളത്. ഫാന്‍ ബോയി ആസിഫ് എന്നാണ് താരത്തിന്‍റെ സ്റ്റോറിയോട് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. 

സര്‍ക്കീട്ടാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ആസിഫ് അലി ചിത്രം. ഒടുവിൽ മെയ് 8ന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. താമർ സംവിധാനം ചെയ്ത ചിത്രത്തിന് അദ്ദേഹം തന്നെയാണ് തിരക്കഥ രചിച്ചതും. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ENGLISH SUMMARY:

Asif Ali shared an Instagram story featuring Mohanlal's iconic "mundu madakki kuthu" (tucked-up dhoti) style. The post is a compilation of scenes from various films where Mohanlal performs this signature move. Social media's reaction to Asif Ali's story has been that of a "fanboy Asif."