thudarum-jyothika

റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് അടുത്തിടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ 'തുടരും'. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പിറന്ന ചിത്രത്തില്‍ ലാലേട്ടന്‍റെ നായികയായി എത്തിയത് ശോഭനയാണ്. ലാലേട്ടന്‍– ശോഭന ജോഡി ചിത്രത്തിന്‍റെ റിലീസിന് മുന്നേ ഹിറ്റാവുകയും ചെയ്തിരുന്നു. ചിത്രത്തിന്‍റെ കളക്ഷനെപ്പോലും സ്വാധിനിച്ച ഘടകമായിരുന്നു ഇത്. എന്നാല്‍ ശോഭനയ്ക്ക് മുന്‍പ് നിരവധി നായികമാരെ ചിത്രത്തിനായി ആലോചിച്ചിരുന്നു എന്ന് വ്യക്തമാക്കുകയാണ് നടന്‍ ബിനു പപ്പു. ജ്യോതിക, മഞ്ജു വാര്യര്‍, മേതില്‍ ദേവിക എന്നിവരെ ശോഭനയ്ക്ക് മുന്‍പ് സമീപിച്ചിരുന്നു എന്നാണ് ബിനു പറഞ്ഞത്. 

ലാലേട്ടനൊപ്പം ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു മുഖം വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതിനായി ജ്യോതികയെയും മേതില്‍ ദേവികയെയും സമീപിച്ചിരുന്നു. കഴിഞ്ഞ തവണ അവര്‍ എന്തുകൊണ്ട് അഭിനയിച്ചില്ലെന്ന് മറ്റൊരാള്‍ ചോദിച്ചിരുന്നു. അവര്‍ എന്തുകൊണ്ട് അഭിനയിച്ചില്ല എന്ന് അവരോട് പോയി ചോദിക്കണം എന്നാണ് ഞാന്‍ അവര്‍ക്ക് മറുപടി കൊടുത്തത്. അവര്‍ക്ക് ചിലപ്പോള്‍ ആ കഥാപാത്രം വര്‍ക്കായിട്ടുണ്ടാകില്ല. അത് അവരുടെ തീരുമാനമാണ്. 

ശോഭന തന്നെ ഡബ്ബ് ചെയതത് കൊണ്ടാണ് ഇപ്പോള്‍ കേള്‍ക്കുന്ന രസമുള്ളത്. ശോഭനക്കായി ജാവയില്‍ മോളി ചേച്ചിയാണ് ഡബ്ബ് ചെയ്തത്. മോളി ചേച്ചിയുടെ ശബ്ദം അറിയുന്നവര്‍ക്ക് ആ ക്യാരക്റ്ററിനെ ഉള്‍ക്കൊള്ളാനാകില്ല. അറിയാത്തവര്‍ക്ക് അത് പ്രശ്നമല്ല. ശോഭനയുടെ തമിഴ് മലയാളം കലര്‍ന്ന ഭാഷ കേള്‍ക്കാന്‍ നല്ല രസമുണ്ട്. ആ കഥാപാത്രവും അങ്ങനെതന്നെയാണ് എന്നാണ് ബിനു പപ്പു പറഞ്ഞത്. 

ENGLISH SUMMARY:

Actor Binu Pappu has responded to the much-discussed question of why Jyothika never acted alongside Mohanlal.