തെന്നിന്ത്യയിലെ പ്രമുഖനടനാണ് ചിമ്പു. ഇപ്പോഴിതാ തന്‍റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. വിരാട് കോലി തന്‍റെ ഇഷ്ടഗാനത്തെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. വിരാടിനോടുള്ള ആരാധനകൊണ്ട് ഒരിക്കല്‍ നേരിട്ട് കണ്ടപ്പോള്‍ സംസാരിക്കാനായി ചെന്നപ്പോള്‍ തന്നെ അറിയില്ലെന്ന് പറഞ്ഞെന്നും ഇന്ന് അതേ തന്‍റെ ഗാനമാണ് വിരാടിന്‍റെ ഇഷ്ടഗാനമെന്നുള്ളത് അഭിമാനമാണെന്നും താരം പറയുന്നു.
ചിമ്പുവിന്‍റെ വാക്കുകള്‍
ഞാന്‍ പണ്ട് പറഞ്ഞിരുന്നു. അടുത്ത സച്ചിന്‍ വിരാട് ആണെന്ന്. അന്ന് എല്ലാവരും പറഞ്ഞു അവനൊക്കെ രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്താകും. ഭയങ്കര ദേഷ്യമാണെന്നൊക്കെയാണ് പറഞ്ഞത്. പക്ഷേ ഇന്ന് വിരാട് എവിടെയാണ് നില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഒരിക്കല്‍ ഞാന്‍ വിരാടിനെ നേരിട്ട് കണ്ടു. അന്ന് നേരിട്ട് പോയി സംസാരിക്കാം നമ്മുടെ വിരാടല്ലേ എന്നൊക്കെ വിചാരിച്ച് പോയി. ഞാന്‍ സംസാരിക്കാനായി ചെന്നപ്പോള്‍ ആരാണെന്ന് ചോദിച്ചു. സിമ്പു ആണെന്ന് ഞാന്‍ മറുപടി നല്‍കി. എനിക്ക് നിങ്ങളെ അറിയില്ല എന്ന് പറഞ്ഞ് അന്ന് വിരാട് പോയി. എനിക്ക് ഇതിന്‍റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന് എനിക്ക് തന്നെ തോന്നി.
ഒരു ദിവസം ഞാന്‍ ആരാണെന്ന് വിരാടിന് മനസിലാകും അന്ന് കാണിച്ചുകൊടുക്കാമെന്ന് അന്ന് ഞാന്‍ മനസില്‍ വിചാരിച്ചിരുന്നു. അതിന് ശേഷമാണ് ആര്‍.സി.ബിയുടെ വിഡിയോ കാണുന്നത്. അന്ന് എന്നെ അറിയില്ലെന്ന് പറഞ്ഞ ആളുടെ എന്‍റെ പാട്ടിനെക്കുറിച്ച് സംസാരിക്കുന്ന ലെവലിലേക്ക് ഞാന്‍ എത്തി. ഇപ്പോഴും വിരാടിന് എന്നെ അറിയുമോ എന്ന് എനിക്കറിയില്ല. അദ്ദേഹം പറഞ്ഞത് ആ പാട്ടിനെക്കുറിച്ചാണ്. അതില്‍ എന്‍റെ ഫോട്ടോ ഉണ്ട്.