സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അമലാ പോള്‍. യാത്രയുടെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും കുടുംബത്തിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകന്‍ ഇലൈയുടെ മാമോദീസ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.
ചുറ്റും സ്‌നേഹവും സമാധാനവും മാത്രം. ഇലൈയുടെ മാമോദീസാ ആഘോഷം എന്ന കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പമുണ്ട്. അമലയുടെ ഭര്‍ത്താവ് ജഗതിനേയും അമ്മയേയും സഹോദരനേയും ചിത്രങ്ങളില്‍ കാണാം.
അക്വാ ബ്ലൂ നിറത്തിലുള്ള മിനി ഫ്രോക്കായിരുന്നു അമലയുടെ ഔട്ട്ഫിറ്റ്. അക്വാ ബ്ലൂ നിറത്തിലുള്ള ഷര്‍ട്ടും വെള്ള ഷോര്‍ട്‌സുമായിരുന്നു ജഗതിന്റെ വേഷം. അതിഥികളെല്ലാം വെള്ള നിറങ്ങളിലുള്ള ഔട്ട്ഫിറ്റുകളാണ് ധരിച്ചിരുന്നത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് കുഞ്ഞിന് ആശംസ നേര്‍ന്നത്. കുഞ്ഞിനെ ദൈവം അനുഗ്രഹിക്കുമെന്നും രാജകുമാരനെപ്പോലെ തോന്നുന്നുവെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.