TOPICS COVERED

ദിലീപ് നായകനായി തിയറ്ററില്‍  മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ചിത്രമാണ്  ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’. ഈ ചിത്രം എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഡല്‍ഹി മലയാളികളോടൊപ്പം സിനിമ കണ്ട ശേഷമാണ് സിപിഎം നേതാവിന്‍റെ പ്രതികരണം.

സാധാരണ ഇറങ്ങുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായി കുടുംബസമേതം കാണാനാകുന്ന സിനിമയാണ് പ്രിന്‍സ് ആന്റഡ് ഫാമിലി. സാമൂഹികമായി പ്രസക്തമായ സന്ദേശം ഈ സിനിമയില്‍ നിന്നും  കാണികളുടെ മനസിലേക്ക് എത്തും. വിലപ്പെട്ട ആശയം സിനിമ നല്‍കുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കേട്ടതിനു പിന്നാലെ ഓടുന്ന തെറ്റായ പ്രവണത സമൂഹത്തിലുണ്ട്. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ പല തരം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ചിലത് ബോധപൂര്‍വവും ചിലത് അറിയാതെയും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.  വസ്തുത അറിഞ്ഞുവേണം നമ്മള്‍ എല്ലാ കാര്യങ്ങളോടും പ്രതികരിക്കാന്‍. അല്ലാത്തപക്ഷം അത് പലരുടെയും ജീവനെതന്നെ ബാധിക്കുന്ന പ്രശ്‌നമാണ് എന്ന് ഈ സിനിമ സന്ദേശമായി നല്‍കുന്നു. ഇതെല്ലാം കണ്ടു ആസ്വദിക്കാനാകുന്ന കഥയിലൂടെ പറഞ്ഞ സംവിധായകന്‍ ബിന്റോയ്ക്കും അണിയറ പ്രവത്തകര്‍ക്കും ആശംസ നല്‍കുന്നുവെന്ന് എംഎ ബേബി പറഞ്ഞു.

ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 150ാം മത്തെ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്.

ENGLISH SUMMARY:

Prince and Family, the latest film starring actor Dileep, continues to receive a positive response in theatres. CPM leader MA Baby lauded the film after watching it with the Malayali community in Delhi. He described it as a socially relevant movie that everyone should watch. His comments have added momentum to the growing appreciation for the film, which blends family drama with a strong social message.