അഭിഷേക്– ഐശ്വര്യ ബന്ധം വേര്‍പാടിന്‍റെ വക്കിലാണെന്ന വാര്‍ത്തകള്‍ കാലങ്ങളായി പ്രചരിക്കുന്ന ഒന്നാണ്. ഇത്തരം ഗോസിപ്പുകള്‍ക്ക് മറുപടിയെന്നോണം കാന്‍ വേദിയില്‍ സിന്ദൂരമണിഞ്ഞ് ഐശ്വര്യ എത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഐശ്വര്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ സൈബര്‍ ലോകത്ത് അഭിഷേകിന്‍റെയും സഹോദരി ശ്വേതയുടെയും കരണ്‍ ജോഹറുമായുള്ള പഴയ അഭിമുഖത്തിന്‍റെ ഭാഗങ്ങള്‍ പ്രചരിക്കുകയാണ്.
അമ്മയെയാണോ ഭാര്യയെയാണോ പേടി എന്നാണ് കരണിന്‍റെ ചോദ്യം. അമ്മ എന്ന് അഭിഷേക് ഉത്തരം പറഞ്ഞതിന് പിന്നാലെ ശ്വേത ഇത് തിരുത്തുകയും അവനാണ് ഭാര്യയെയാണ് പേടി എന്ന് പറയുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇതിന് അഭിഷേക് നല്‍കുന്ന മറുപടി. ചോദ്യം എന്നോടാണ് നി മിണ്ടാതിക്കൂ എന്നാണ്. വിഡിയോയ്ക്ക് താഴെ ശ്വേതയാണ് ഇവരുടെ ജീവിതത്തിലെ സന്തോഷം ഇല്ലാതാക്കുന്നതെന്നും എന്തിനാണ് മറ്റൊരാളുടെ ജീവിത്തതില്‍ ഇടപെടന്നതെന്നുമാണ് ആളുകള്‍ ചോദിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഐശ്വര്യ റായിയും ഭര്‍ത്താവ് അഭിഷേക് ബച്ചനും തമ്മില്‍ വേര്‍പിരിയുന്നുവെന്ന ഊഹാപോഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഏതെങ്കിലും ചടങ്ങില്‍ ഐശ്വര്യയ്ക്കൊപ്പം അഭിഷേക് വരാതിരുന്നിട്ടുണ്ടോ, വന്നാല്‍ തന്നെ മുഖത്തു സന്തോഷമുണ്ടോ, കൈകള്‍ കോര്‍ത്തുപിടിക്കുന്നില്ലേ എന്നുറ്റു നോക്കി ഗോസിപ്പുകളുടെ പെരുമഴയായിരുന്നു.
അനന്ത് അംബാനിയുടെ വിവാഹത്തിന് ഐശ്വര്യ മകള്‍ക്കൊപ്പവും അഭിഷേക് പിതാവിനും കുടുംബത്തിനൊപ്പവും വെവ്വേറെ വന്നതോടെ ഗോസിപ്പുകാര്‍ക്ക് ചാകരയുമായി. പിന്നീട് പല ചടങ്ങുകളിലും ഐശ്വര്യയും അഭിഷേകും ഒന്നിച്ചു വന്നിട്ടും വേര്‍പിരിയല്‍ തിയറിക്കാര്‍ പിന്‍വാങ്ങിയില്ല. അവര്‍ക്കു മുന്നിലേക്ക് ഇത്തവണ കാന്‍ ലോകവേദിയില്‍ തന്നെ നെറുകയില്‍ നീളത്തില്‍ സിന്ദൂരമണിഞ്ഞാണ് ഐശ്വര്യ എത്തിയത്.