TOPICS COVERED

തടവറകളുടെ പൂട്ടുകൾ പൊളിക്കാതെ ആരെയും ഇറക്കാൻ സിദ്ധിയുള്ള ‘ആസാദി’ സംഘം ഇനി തീയേറ്ററുകളിൽ. അതിസാധാരണക്കാരായ കുറേ കഥാപാത്രങ്ങളുമായാണ് ആസാദിയുടെ വരവ്. ജോ ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ആസാദി ഒരു ആശുപത്രി, ജയിൽ ബ്രേക്കിന്റെ  കഥയാണ് പറയുന്നത്. 

"തന്നെ കണ്ടാൽ ഒന്നു തല്ലാൻ പോലും തോന്നുന്നില്ല" എന്ന് പോലീസിനെ കൊണ്ട് പറയപ്പിക്കുന്ന 'പാവത്തര'ത്തിലൂടെ ഭാസിയുടെ രഘു പ്രേക്ഷകരെയും വഴിതെറ്റിക്കും. കാഴ്ചയിലും കർമത്തിലും ഒട്ടും അസാധാരണത്വം തോന്നിപ്പിക്കാത്ത മനുഷ്യർ കാഴ്ച വെക്കുന്ന അസാധാരണ മുഹൂർത്തങ്ങളാണ് സിനിമയുടെ പ്ലസ്സെന്നാണ് അണിയറപ്രവർത്തകരുടെ സാക്ഷ്യം. 

കൊലപാതക കേസിലെ പ്രതിയായി ജയിലിൽ കഴിയുന്ന ഗർഭിണിയെ പ്രസവത്തിനായി സർക്കാർ ആശുപത്രിയിലെത്തിക്കുന്നു. അപ്പോൾ, ആശുപത്രിയിൽ വെച്ച് അമ്മയേയും നവജാതശിശുവിനെയും 24 മണിക്കൂറിനുള്ളിൽ കടത്തിക്കൊണ്ടുപോകാൻ അവരുടെ ഭർത്താവ് പുറത്തുനിന്ന് ഒരു വമ്പൻ പദ്ധതി തയ്യാറാക്കുന്നു. ആശുപത്രിക്ക് അകത്തുതന്നെയുള്ള ചിലരെയും പണം കൊടുത്ത് ഇതിനായി നിയോഗിച്ചാണ് ഗൂഢപദ്ധതി ആവിഷ്കരിക്കുന്നത്. എന്നാൽ, ക്രിമിനൽ പശ്ചാത്തലമുള്ള ഇവരുടെ മുൻകാലത്തെ ചില ശത്രുക്കൾ ആശുപത്രിയിൽ നുഴഞ്ഞുകയറുന്നതോടെ, കടത്തിക്കൊണ്ടുപോകൽ അതിജീവിനത്തിനായുള്ള ഹതാശമായ ഏറ്റുമുട്ടലായി ഒടുങ്ങുന്നു. സമയം നീങ്ങുംതോറും, യുവതി പ്രതിയാക്കപ്പെട്ട മരണത്തിന്റെ കാരണം എല്ലാത്തിനേയും തകർക്കാൻ ശേഷിയുള്ളതാവുന്നു.

ശ്രീനാഥ് ഭാസി ഇടവേളയ്ക്ക് ശേഷം തീർത്തും പുതിയ ഭാവങ്ങളിലെത്തുന്ന രഘുവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ലാലിന്റെ സത്യനും ഒപ്പം അതിശക്തമായ വേഷങ്ങളിലെത്തുന്നു. വാണി വിശ്വനാഥ്, രവീണ എന്നിവർക്കൊപ്പം വലിയൊരു താരനിര കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു.

ഓഫിസർ ഓണ് ഡ്യൂട്ടി, തുടരും എന്നീ ചിത്രങ്ങൾക്ക് പിന്നാലെ റിലീസിന് മുന്നേ ഒ.ടി.ടി, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റുപോയതും ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. സമീപകാലത്ത് ഒ.ടി.ടി അവകാശം തീയറ്ററില് എത്തിയശേഷമേ കമ്പനികൾ പരിഗണിക്കൂറുള്ളൂ. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിക്കുന്ന ചിത്രം സെ൯ട്രല് പിക്ച്ചേഴ്സാണ് വിതരണത്തിനെടുത്തത്. 

സാഗറിന്റേതാണ് തിരക്കഥ. സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ആസാദിയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. 

മറ്റ് അണിയറ പ്രവർത്തകർ: സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാന്‍ലി സംഗീതം- വരുണ്‍ ഉണ്ണി, റീ റിക്കോഡിംഗ് മിക്‌സിംഗ്- ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സഹാസ് ബാല, സൗണ്ട് ഡിസൈന്‍- സൗണ്ട് ഐഡിയാസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- അബ്ദുള്‍ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റെയ്‌സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍- സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി എലൂര്‍, കോസ്റ്റ്യൂം- വിപിന്‍ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ- തപ്‌സി മോഷന്‍ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍- അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് കക്കയങ്ങാട്, പിആര്‍ഒ - പ്രതീഷ് ശേഖര്‍, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- ഷിജിന്‍ പി.രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്- ബെല്‍സ് തോമസ്, ഡിസൈന്‍- 10 പോയിന്റസ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- മെയിന്‍ലൈന്‍ മീഡിയ.

ENGLISH SUMMARY:

Azadi, the directorial debut of Jo George, is set to hit theatres with a gripping tale of a hospital and a daring jailbreak. The film features a group of seemingly ordinary characters who come together under the banner of ‘Azadi’ to challenge the system.