azadi-movie

സെൻട്രൽ പിക്ച്ചേഴ്സിൻറെ 75-ാം വർഷത്തിൽ ആസാദിയുടെ വിതരണം ഏറ്റെടുത്ത് ആസാദി സെൻട്രൽ പിക്ച്ചേഴ്സ്. ശ്രീനാഥ് ഭാസിയും ലാലും പ്രധാന വേഷത്തിലെത്തുന്ന ആസാദി മെയ് 23നാണ്  തിയറ്ററുകളിലെത്തുക. നവാഗതനായ ജോ ജോർജാണ് സംവിധായകൻ. സീറ്റ് എഡ്ജ് ത്രില്ലർ എന്ന അവകാശവാദത്തോടെ എത്തുന്ന ചിത്രം ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് നിർമ്മിക്കുന്നത്. 

1950ൽ തിക്കുറിശ്ശി സുകുമാരൻ നായർ നായകനായി, വി.എസ്.രാഘവൻ സംവിധാനം ചെയ്ത ചന്ദ്രിക എന്ന സിനിമയിലാണ് സെൻട്രൽ പിക്ച്ചേഴ്സ് വിതരണ രം​ഗത്തേക്ക് എത്തയത്. നീലക്കുയിലും ചട്ടക്കാരിയും തീക്കനലും അടക്കം ക്ലാസിക് സിനിമകൾ ഏറെ കമ്പനി കാഴ്ചക്കാരുടെ മുന്നിലെത്തിച്ചു. കൂടെവിടെ, ഈ ശബ്ദം ഇന്നത്തെ ശബ്ദം, ഇവിടെ തുടങ്ങുന്നു, ചക്കര ഉമ്മ, കുടുംബ പുരാണം, കളിക്കളം , ഒരു ഇന്ത്യൻ പ്രണയ കഥ, നരൻ, രസതന്ത്രം, ഉസ്താദ്‌ ഹോട്ടല്, ഹൗ ഓൾഡ് ആർ യു, എന്ന് നിന്റെ മൊയ്തീൻ.. എന്നിങ്ങനെ മികച്ച സിനിമകളാണ് സെ9ട്രൽ പിക്ച്ചേഴ്സിന്റെ മികവ്. 

മുംബൈ പൊലീസും അഞ്ചാം പാതിരയും വലിയ വിജയങ്ങളായ അയ്യപ്പനും കോശിയും, തണ്ണീർ മത്തൻ ദിനങ്ങൾ, രോമാഞ്ചം, തല്ലുമാല എന്നിവയും കമ്പനി വിതരണത്തിന് എത്തിച്ച ചിത്രങ്ങളാണ്. നസ്‍ലിൻ നായകനായ സൂപ്പർ ഹിറ്റായ ആലപ്പുഴ ജിംഖാന തീയേറ്ററിലെത്തിച്ചതും സെൻട്രല്‍ പിക്ച്ചേഴ്സാണ്. ആ നിരയിലേക്കാണ് ആസാദിയുടെ വരവ്. 

വൻ ഹിറ്റായ അഞ്ചാം പാതിരയ്ക്കുശേഷം സെൻട്രലൽ വിതരണത്തിനെടുത്ത വേറിട്ട ത്രില്ലറാണ് ആസാദി. ഒരുജയിൽ ബ്രേക്ക് കഥപറയുന്ന ചിത്രം പ്രേക്ഷകരെ പൂർണമായും ത്രില്ലടിപ്പിക്കും എന്നതുതന്നെയാണ് അണിയറക്കാർ തരുന്ന ഉറപ്പ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നല്കുന്ന തടവുകാരിയായ യുവതിയെയും കുഞ്ഞിനേയും അവിടെനിന്നും കടത്തിക്കൊണ്ടുപോകുകയെന്ന അസാധ്യമായ ദൗത്യം ഏറ്റെടുക്കുന്ന സാധാരണക്കാരുടെ കഥയാണ് സിനിമ. സെൻട്രല് ചിത്രം ഏറ്റെടുത്തതിന് പിന്നാലെ ആസാദിയുടെ ഒ.ടി.ടി സാറ്റലൈറ്റ് അവകാശങ്ങൾ അതിവേഗം വിറ്റുപോയി. തമിഴ്, തെലുങ്ക്, ഹിന്ദി അവകാശങ്ങൾക്കും ആവശ്യക്കാരേറെയാണ്. 

സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രവീണ, വാണി വിശ്വനാഥ്, സൈജു കുറുപ്പ്, വിജയകുമാർ, ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ഗുണ്ടുകാട് സാബു, അഷ്‌കർ അമീർ, മാലാ പാർവതി, തുഷാര തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.  

റമീസ് രാജ, രശ്മി ഫൈസൽ എന്നിവർ സഹ നിർമ്മാതാക്കളായ ആസാദിയുടെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാൻലി സംഗീതം- വരുൺ ഉണ്ണി, റീ റിക്കോഡിംഗ് മിക്‌സിംഗ്- ഫസൽ എ ബക്കർ, പ്രൊഡക്ഷൻ ഡിസൈനർ- സഹാസ് ബാല, സൗണ്ട് ഡിസൈൻ- സൗണ്ട് ഐഡിയാസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസർ- അബ്ദുൾ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ- റെയ്‌സ് സുമയ്യ റഹ്‌മാൻ, പ്രൊജക്റ്റ് ഡിസൈനർ- സ്റ്റീഫൻ വല്ലിയറ, പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി എലൂർ, കോസ്റ്റ്യൂം- വിപിൻ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, ഡിഐ- തപ്‌സി മോഷൻ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്- അലക്‌സ് വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജിത്ത് ബാലകൃഷ്ണൻ, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- അഭിലാഷ് ശങ്കർ, ബെനിലാൽ ബാലകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ- അനൂപ് കക്കയങ്ങാട്, പിആർഒ - പ്രതീഷ് ശേഖർ, സതീഷ് എരിയാളത്ത്, സ്റ്റിൽസ്- ഷിജിൻ പി.രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, ട്രെയിലർ കട്ട്- ബെൽസ് തോമസ്, ഡിസൈൻ- 10 പോയിന്റസ്, മാർക്കറ്റിംഗ് കൺസൾട്ടന്റ്- മെയിൻലൈൻ മീഡിയ.

ENGLISH SUMMARY:

Celebrating 75 years of Central Pictures, the much-awaited thriller Azadi is set to release on May 23. Directed by newcomer Jo George and starring Sreenath Bhasi and Lal, the film is distributed by Azadi Central Pictures and produced by Faisal Raj under Little Crew Productions.