കല്യാണ്‍ ജ്വല്ലേഴ്സിന്റെ ലൈഫ്സ്റ്റൈല്‍ ആഭരണ ബ്രാന്‍ഡായ കാന്‍ഡിയറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ഷാരൂഖ് ഖാനെ നിയമിച്ചു. കാന്‍ഡിയറിന്റെ സാന്നിദ്ധ്യം രാജ്യത്തെമ്പാടുമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാന്‍ഡ് അംബാസിഡർ നിയമനം. ഷാരൂഖ് ഖാനുമായുള്ള സഹകരണം കാന്‍ഡിയര്‍ ബ്രാന്‍ഡിന്റെ പ്രചാരണം വിപുലമാക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.
ആധുനിക അഭിരുചികള്‍ക്ക് ചേരുന്നവിധം വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനകള്‍ അടങ്ങിയ ശേഖരങ്ങളിലൂടെ ലൈഫ്സ്റ്റൈല്‍ ആഭരണരംഗത്ത് സവിശേഷമായ സ്ഥാനമുറപ്പിക്കാന്‍ കാന്‍ഡിയറിന് കഴിഞ്ഞിട്ടുണ്ട്. വനിതകള്‍ക്കായുള്ള നവീനമായ ആഭരണങ്ങളിലൂടെ പേരെടുത്ത കാന്‍ഡിയര്‍ പുരുഷന്മാര്ക്കായുള്ള ആഭരണശേഖരം കൂടി അവതരിപ്പിക്കുന്നതിലൂടെ പുരുഷന്മാര്ക്കുള്ള ഏറ്റവും വിപുലമായ ആഭരണ ബ്രാന്‍ഡ് എന്ന വിഭാഗത്തിലും വളര്‍ച്ച നേടുകയാണ്.