വിജയ് സേതുപതിക്ക് സ്നേഹ ചുംബനം നല്‍കുന്ന നടന്‍ ഇര്‍ഷാദ് അലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. രസകരമായ കുറിപ്പിനൊപ്പമാണ് ഇര്‍ഷാദ് വിജയ് സേതുപതിക്ക് ചുംബനം നല്‍കുന്ന ചിത്രം പങ്കുവച്ചത്.
'ഇവിടെ വരുന്നവർക്കെല്ലാം ഉമ്മ കൊടുക്കുന്നുണ്ടെന്ന് കേട്ടു. "വാങ്കോ സർ " തിരിച്ചു തരുന്നതിൽ വല്ല വിരോധം? "കൊടുങ്കോ സർ..."
ലാളിത്യം ഉടൽ പൂണ്ടപോലൊരു മനുഷ്യൻ' എന്നാണ് ഇര്‍ഷാദ് കുറിച്ചത്.
മോഹന്‍ലാലിനൊപ്പം തുടരും എന്ന ചിത്രത്തിലാണ് ഇര്‍ഷാദ് ഒടുവിലെത്തിയത്. വിജയ് സേതുപതിയും ഒരു ശ്രദ്ധേയ സാന്നിധ്യമായി ചിത്രത്തിലെത്തിയിരുന്നു. സിനിമയിൽ ഒരു ഗാനരംഗത്തിൽ ഫ്രെയിം ചെയ്ത ചിത്രങ്ങളായാണ് വിജയ് സേതുപതിയുടെ രംഗങ്ങൾ ഉൾപ്പെടുത്തിയത് സോ,്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.