നടന്‍ മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി ചക്ക ചിത്രം. ചക്കപ്പഴവും കുരുവും മടലും ചേര്‍ത്താണ് മോഹന്‍ലാലിന്ചിത്രം. നടന്‍ മോഹന്‍ലാലിന് വേറിട്ട പിറന്നാള്‍ സമ്മാനമാകും ഇത്. ചക്കകൊണ്ടൊരു ചിത്രം. എട്ടടി വലുപ്പത്തില്‍ രണ്ടടി ഉയരത്തില്‍ ഒരു തട്ടുണ്ടാക്കി തുണി വിരിച്ചു അതില്‍ മോഹന്‍ലാലിന്‍റെ മുഖം സ്കെച്ച് ചെയ്ത് ആണ് ചക്ക ചുളകള്‍ നിരത്തിയത്. അഞ്ചു മണിക്കൂര്‍ സമയമാണ് ഇതിനായി ചിലവഴിച്ചത് ഏകദേശം ഇരുപതു ചക്കയോളം ഇതിനായി ഉപയോഗിച്ചു. തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്ന് വര്‍ഗ്ഗീസ് തരകന്‍റെ ആയുര്‍ ജാക്ക് ഫാമിലാണ് ഡാവിഞ്ചി സുരേഷും സംഘവും ഈ ചിത്രം ഒരുക്കിയത്. വടക്കാഞ്ചേരി എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പള്ളി ചിത്രം കാണാനെത്തിയിരുന്നു. ചിത്രത്തിന്‍റെ ദൃശ്യങ്ങള്‍ നടന്‍ മോഹന്‍ലാലിന് അയച്ചുനല്‍കുമെന്ന് ആര്‍ട്ടിസ്റ്റ് സംഘം പറഞ്ഞു.