മലയാളികളുടെ പ്രിയ കൂട്ടുകെട്ടായ സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടുമൊന്നിക്കുന്ന 'ഹൃദയപൂര്‍വ'ത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മാളവിക മോഹനനാണ് ചിത്രത്തില്‍ നായികയാവുന്നത്. ചിത്രത്തിന്‍റെ ഓരോ അപ്ഡേഷനും ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കാറുള്ളത്.
ഇപ്പോഴിതാ അഖില്‍ സത്യന്‍ പങ്കുവച്ച ചിത്രവും ശ്രദ്ധ നേടുകയാണ്. ഹെലികോപ്ടറിന്‍റെ ലാന്‍ഡിങ് സ്കിഡിലിരിക്കുന്ന സത്യന്‍ അന്തിക്കാടിനെയാണ് ചിത്രത്തില്‍ കാണുന്നത്. ഒപ്പം ഒരു കുറിപ്പുമുണ്ട്. 'സത്യന്‍ അന്തിക്കാടിന്‍റെ മിക്ക സിനിമകളും തുടങ്ങുന്നത് ഗ്രാമത്തിലെ ബസ് സ്റ്റോപ്പിലേക്ക് എത്തുന്ന ബസ് കാണിച്ചുകൊണ്ടാണ്, ഇത്തവണ അങ്ങനെയല്ല' എന്നാണ് ചിത്രത്തിനൊപ്പം അഖില്‍ സത്യന്‍ കുറിച്ചത്. അതേസമയം ഇത് ഇനി വല്ലോ എമ്പുരാന്‍ റഫറന്‍സ് ആണോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ തന്നെ കഥയ്ക്ക് സോനു ടി.പിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.