സോഷ്യല്‍മീഡിയയിലെ വൈറല്‍ താരങ്ങളാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ കുടുംബം. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ഓരോരുത്തരും തങ്ങളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലുടെ പങ്കുവെക്കാറുമുണ്ട്. മൂന്നാമത്തെ മകള്‍ ദിയയുടെ വളകാപ്പ് ചടങ്ങാണ് ഇപ്പോഴത്തെ പ്രധാന ആഘോഷം.
ഓസി എന്ന ദിയ തന്‍റെ യൂട്യൂബ് ചാനലിലൂടെ വളകാപ്പിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പച്ചയും ചുവപ്പും നിറത്തിലുള്ള കാഞ്ചീവരം പട്ടണിഞ്ഞ് അതിസുന്ദരിയായാണ് ദിയ എത്തിയത്. ദി ഗ്രാന്‍ഡ് വളകാപ്പ് എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നല്ലൊരു വാവയേ ആരോഗ്യത്തോടെ ലഭിക്കട്ടെ, ജീവിതത്തില്‍ എന്നും സന്തോഷം നിറയട്ടെ എന്നുമൊക്കെയാണ് കമന്‍റുകള്‍. ദിയയ്ക്കും ഭർത്താവ് അശ്വിനും ആശംസകളറിയിച്ചും നിരവധി പേരെത്തിയിട്ടുണ്ട്.