മലയാളികൾക്ക് വളരെയധികം സുപരിചിതയാണ് മരണപ്പെട്ട മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി. സൈബര്‍ ആക്രമണങ്ങളും ബോഡി ഷെയിമിങ്ങും നേരിടേണ്ടി വന്ന രേണുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണനും ഭാര്യയായ ആരതി പൊടിയും.
രേണു സുധിയെ ഇത്രയധികം ബോഡി ഷെയ്മിങ്ങ് ചെയ്യേണ്ട കാര്യമില്ലെന്നും അവര്‍ അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയും ജോലി ചെയ്യുകയും ചെയ്തോട്ടെ. താന്‍ തന്നെ ഒരു കോസ്റ്റ്യൂം ഡിസൈന്‍ ചെയ്ത് രേണുവിനെ ഫോട്ടോഷൂട്ടിന് വിളിക്കുമെന്നും ആരതി പറഞ്ഞു. ഭര്‍ത്താവ് മരിച്ചതിന്‍റെ വിഷമം അവര്‍ക്ക് ഉണ്ടാകുമെന്നും എന്ന് കരുതി എപ്പോഴും വീട്ടില്‍ തന്നെ ഇരിക്കാന്‍ വിഷമിച്ച് ഇരിക്കാന്‍ പറ്റില്ലല്ലോ എന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
ആരതിയുടെ വാക്കുകള്‍
എനിക്ക് രേണു സുധിയെ ഭയങ്കര ഇഷ്ടമാണ്. അവരെ ഇത്രയും ബോഡിഷെയിമിങ് ചെയ്യേണ്ട കാര്യമില്ല. അവർ മോഡലിംഗ് രംഗത്ത് നിൽക്കുന്ന ഒരാളാണ്. നമുക്ക് ഇഷ്ടമുള്ള വസ്ത്രമല്ലേ ഇടേണ്ടത്. നമ്മുടെ സാറ്റിസ്ഫാക്ഷന്‍ അല്ലേ വലുത്. ഒരു വാര്‍ത്ത കണ്ടു അവർക്ക് പല ജോലികളും പലരും ഓഫർ ചെയ്തു എന്നിട്ട് അവർ അത് ചെയ്തില്ല എന്ന്. അതിൽ കുറ്റം പറയേണ്ട കാര്യം എന്താണ് നമുക്ക് ഇഷ്ടമുള്ള ജോലി നമുക്ക് ചെയ്യാൻ പറ്റും നമുക്ക് കംഫർട്ടബിൾ ആയിട്ടുള്ള ഒരു ജോലി ചെയ്യാൻ ആയിരിക്കും ഏതൊരാളും ഇഷ്ടപ്പെടുന്നത്. അവർക്ക് ചിലപ്പോൾ ഒരുങ്ങി നടക്കുന്നതായിരിക്കും ഇഷ്ടം എനിക്ക് അങ്ങനെ നടക്കാൻ ഇഷ്ടമുള്ള ഒരാളാണ്. അതിന് അവരെ കുറ്റം പറയേണ്ട കാര്യം എന്താണ്. ഭര്‍ത്താവ് മരിച്ചെന്ന് കരുതി അതോര്‍ത്ത് എപ്പോഴും വിഷമിച്ചിരിക്കാന്‍ പറ്റില്ല. അവര്‍ക്കും വിഷമം ഉണ്ടാകും. ഇല്ലെന്ന് ആരാണ് പറഞ്ഞത്. പൊടി ഒരു കോസ്റ്റ്യൂം ഡിസൈന്‍ ചെയ്ത് രേണുവിനെ ഫോട്ടോഷൂട്ടിന് വിളിക്കും.