മോഹന്‍ലാല്‍ നായകനായെത്തിയ തരുണ്‍മൂര്‍ത്തി ചിത്രം തുടരും തിയറ്ററുകളില്‍ റെക്കോഡ് കളക്ഷനുമായി കുതിക്കുകയാണ്.ആഗോള തലത്തില്‍ ചിത്രം ഇതിനോടകം ഏകദേശം 190 കോടിയിലേറെ നേടി എന്നാണ് കണക്കുകള്‍. ചിത്രത്തിന്‍റെ തമിഴ് പതിപ്പായ ‘തൊടരു’ മും കളക്ഷനില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.ഒന്നാം ദിനം 32 ലക്ഷവും രണ്ടാം ദിനം 60 ലക്ഷവും നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ചിത്രത്തിലെ ക്ലൈമാക്സ് ഫൈറ്റ് രംഗത്ത് ഉപയോഗിച്ച ‘കാടേറും കൊമ്പാ’ എന്ന പാട്ട് പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാക്കിയതാണ്.
ഈ പാട്ടിന്‍റെ മേക്കിംങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സംവിധായകന്‍ തരുണ്‍മൂര്‍ത്തിയുടെ വരികള്‍ക്ക് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. സോണി മ്യൂസിക് സൗത്തിന്‍റെ യൂ.ട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്.