salman-post

ഓപ്പറേഷന്‍ സിന്ദൂറില്‍ മൗനം പാലിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ഇന്ത്യ–പാക് വെടിനിര്‍ത്തലിനെത്തുടര്‍ന്ന് പോസ്റ്റിട്ടത് വിവാദമായി. പോസ്റ്റിനു പിന്നാലെ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നതിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചു. ‘വെടിനിര്‍ത്തലിനു നന്ദി ദൈവമേ’എന്നായിരുന്നു സല്‍മാന്‍ എക്സില്‍ പങ്കുവച്ച പോസ്റ്റ്. എന്നാല്‍ ഇന്ത്യന്‍ ജനതയെ കൊലപ്പെടുത്തിയതിന്റെ പേരില്‍ രാജ്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരിലൊന്നും പ്രതികരിക്കാത്ത നടന്റെ പുതിയ പോസ്റ്റാണ് വിവാദത്തിനു വഴിവച്ചത്. 

സല്‍മാന്‍ ഖാന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട് മിനിറ്റുകള്‍ക്കുള്ളിലായിരുന്നു പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന വാര്‍ത്ത വന്നത്. തുടര്‍ന്ന് ഖാന്‍ പോസ്റ്റ് പിന്‍വലിച്ചു. എങ്കിലും നടന്റെ പോസ്റ്റിന് കടുത്ത വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.  എന്നാല്‍ പോസ്റ്റ ്പിന്‍വലിച്ചതില്‍ നടന് പിന്തുണയുമായും ചില ആരാധകരെത്തി. 

പാക്കിസ്ഥാന്‍ നടത്തിയ പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ സല്‍മാന്‍ഖാന്‍ പ്രതികരിച്ചിരുന്നു. സ്വര്‍ഗം നരകമായിരിക്കുന്നു എന്ന രീതിയിലായിരുന്നു പോസ്റ്റ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഔദ്യോഗികമായി വന്നതിനു പിന്നാലെ കരീനകപൂര്‍, കരണ്‍ ജോഹര്‍,രവീണ ടണ്ടന്‍ എന്നിവര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. 

ENGLISH SUMMARY:

Bollywood actor Salman Khan, who remained silent during Operation Sindoor, sparked controversy by posting after the India–Pakistan ceasefire. Following intense criticism, he deleted the post. Salman had shared on X, "Thank you God for the ceasefire."