TOPICS COVERED

കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലിൽ കയറി ബഹളം വച്ചും പ്രശ്നമുണ്ടാക്കിയും നടന്‍ വിനായകന്‍. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. പഞ്ചനക്ഷത്ര ഹോട്ടലില്‍ കയറി  പ്രശ്‌നം ഉണ്ടാക്കിയതോടെ പൊലീസിനെ വിളിക്കുകയായിരുന്നു. 

പലപ്പോഴും വിനായകൻ വിവാദങ്ങളിൽ അകപ്പെടാറുണ്ട്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് വസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിച്ച വിനായകന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നു, മുൻപ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽ ഇൻഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്നു തടഞ്ഞുവച്ചതിന്, എയർപോർട്ടിലെ തറയിൽ ഷർട്ടിടാതെ ഇരുന്ന് ജീവനക്കാരോട് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സിഐഎസ്എഫ് സുരക്ഷാ സംഘം വിനായകനെ കസ്റ്റഡിയിലെടുത്ത് എയർപോർട്ട് പൊലീസിനു കൈമാറുകയും ചെയ്തു.

ENGLISH SUMMARY:

Actor Vinayakan was taken into custody by the Anchalummoodu police after allegedly creating a disturbance at a five-star hotel in Kollam. He reportedly caused a commotion inside the premises, prompting hotel staff to alert the police. Vinayakan was subjected to a medical examination following the incident. Further investigation is underway.