Social Media
താരങ്ങളിലും താരപുത്രന്‍മാരിലും ഏറ്റവും സിംപിള്‍ മനുഷ്യന്‍ താനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍. ജീവിതരീതികളിലും ശൈലികളിലും ചിന്തകളിലും പെരുമാറ്റത്തിലും തീര്‍ത്തും വ്യത്യസ്തനാണ് താരം. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുകയാണ്. അമ്മ സുചിത്രയ്ക്കൊപ്പം വിമാനത്താവളത്തിലെത്തിയപ്പോള്‍ സെല്‍ഫിയെടുക്കാനെത്തിയ ആരാധകരോടുള്ള പ്രണവിന്‍റെ പെരുമാറ്റവും രീതികളുമാണ് ഏവരെയും ആകര്‍ഷിക്കുന്നത്.
തിരക്കിട്ട് പോവുന്നതിനിടെയിലും ആരാധകരെ നിരാശപ്പെടുത്തിയില്ല. അമ്മ സുചിത്രയോട് അനുമതി വാങ്ങിയ ശേഷമാണ് ആരാധകര്‍ പ്രണവിനൊപ്പം സെല്‍ഫിയെടുക്കാനെത്തിയത്. ചേര്‍ന്നുനിന്ന് ഫോട്ടോയെടുക്കുന്നതിനിടെ തോളില്‍ കയ്യിട്ട ആരാധകനെ ചേര്‍ത്തുനിര്‍ത്തിയാണ് പ്രണവ് സ്നേഹം പ്രകടിപ്പിച്ചത്. ഫോട്ടോ എടുക്കാൻ ആരാധകർ വരുന്ന സമയമത്രയും മകനു വേണ്ടി സുചിത്രയും കാത്തിരിക്കുന്നുണ്ട്.
തുടര്‍ന്ന് തിരക്കിട്ട് വിമാനത്താവളത്തിനകത്തേക്ക് കയറിപ്പോവുകയാണ് ഇരുവരും. ‘ഇങ്ങനേയും പാവം ഉണ്ടാകുമോ’എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. തലക്കനത്തോടെ ആരാധകരെ അവഗണിച്ച് നടന്നുപോകുന്ന താരങ്ങള്‍ ഈ അമ്മയേയും മകനേയും കണ്ടുപഠിക്കണമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.