TOPICS COVERED

വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം, മാണിക്യക്കല്ല്, ഹൗ ഓള്‍ഡ് ആര്‍ യു, സു..സു..സുധി വാത്മീകം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട താരമാണ് മുത്തുമണി. ഇപ്പോഴിതാ മുത്തുമണിക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുകയാണ്. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യില്‍ നിന്ന് നിയമത്തിലാണ് ഡോക്ടറേറ്റ് നേടിയത്. ‘ഇന്ത്യന്‍ സിനിമയിലെ സംവിധായകരുടേയും എഴുത്തുകാരുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പകര്‍പ്പവകാശനിയമം 1957ന്റെ പ്രസക്തി' എന്ന വിഷയത്തിലായിരുന്നു ഗവേഷണം.

ഡോ. കവിത ചാലയ്ക്കലിന്റെ കീഴിലാണ് മുത്തുമണി ഗവേഷണം പൂര്‍ത്തിയാക്കിയത്. റിസര്‍ച്ച് ഡിഫെന്‍സിന് ശേഷം ഡോക്ടറേറ്റ് പ്രഖ്യാപിക്കുന്നതും നടി നന്ദിപ്രകടനം നടത്തുന്നതുമടക്കമുള്ളവയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.മുത്തുമണിയുടെ ഭര്‍ത്താവും സംവിധായകനും തിരക്കഥാകൃത്തുമായ പി.ആര്‍. അരുണ്‍ സോഷ്യല്‍മീഡിയയില്‍ താരത്തിന്റെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഒട്ടേറെ പേരാണ് നടിയുടെ പുതിയ നേട്ടത്തിന് ആശംസകളറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍നിന്ന് ബിരുദം നേടിയ മുത്തുമണി കേരള ഹൈക്കോടതിയില്‍ അഭിഭാഷകയായി എൻറോള്‍ ചെയ്തിരുന്നു. 

ENGLISH SUMMARY:

Beloved Malayalam actress Muthumani, known for her roles in films like Vinaadayathra, Manikyakkallu, How Old Are You, and Su.. Su.. Sudhi Vathmeekam, has achieved a significant academic milestone. She has been awarded a doctorate in Law from Cochin University of Science and Technology (CUSAT). Her research focused on the relevance of the Copyright Act of 1957 in protecting the interests of filmmakers and writers in Indian cinema.