മമ്മൂട്ടിക്ക് ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടം മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ പ്രസിദ്ധമാണ്. ഒപ്പം അഭിനയിക്കുന്ന താരങ്ങളുടെ ചിത്രങ്ങളും മമ്മൂട്ടി എടുക്കുകയും അവ വൈറലാവാറുമുണ്ട്. ഇപ്പോഴിതാ വീണ്ടും ക്യാമറക്ക് പിന്നിലേക്ക് എത്തിയിരിക്കുകയാണ് താരം. നിര്‍മാതാവ് ജോര്‍ജാണ് ഫോട്ടോ എടുക്കുന്ന മമ്മൂട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. എല്ലാം അറിയുന്നവന്‍ എന്നാണ് ചിത്രത്തിന് ജോര്‍ജ് നല്‍കിയ ക്യാപ്ഷന്‍. ഫുട്ബോള്‍ താരം സി.കെ.വിനീത് , നടി മാളവിക മേനോന്‍ തുടങ്ങിയവര്‍ ചിത്രത്തിന് കമന്‍റുമായെത്തി.
കളംങ്കാവല്‍, മഹേഷ് നാരായണന്‍ ചിത്രം എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ പ്രോജക്ടുകള്‍. ജിതിന്‍.കെ ജോസ് സംവിധാനം ചെയ്ത കളങ്കാവലില്‍ മമ്മൂട്ടി വില്ലനായാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിനായകനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മഹേഷ് നാരായണന്‍റെ സംവിധാനത്തിലൊരുങ്ങുന്നത്. നയന്‍താര, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിലെത്തുന്നുണ്ട്.