മോഹന്‍ലാല്‍ വാസ്‌കോ എന്ന 'തല' ആയി തകര്‍ത്താടിയ ചിത്രമാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദിന്റെ സംവിധാനം ചെയ്ത ചിത്രം മോഹന്‍ലാലിന്‍റെ ജന്മദിനമായ മെയ് 21ന് വീണ്ടും തിയറ്ററുകളിൽ എത്തുകയാണ്.  ഇപ്പോഴിതാ വിവരം പങ്കുവച്ച് മോഹൻലാൽ തന്നെ പുതിയ പോസ്റ്റർ സൈബറിടത്ത് പങ്കുവച്ചു. 

വാസ്കോ ഡ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.  മണിയൻ പിള്ള രാജുവാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം റീ–റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ഛോട്ടാ മുംബൈ. ദേവദൂതന് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ 4k ഡോൾബി അറ്റ്മോസിൽ റിമാസ്റ്ററിങ് ചെയ്യുന്നത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി.ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ‘ഛോട്ടാ മുംബൈ’യിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു. സിനിമയിലെ പാട്ടുകളും ഡയലോഗുകളുമെല്ലാം ഇപ്പോഴും ട്രെൻഡിങ് ആയി തുടരുകയാണ്.

ENGLISH SUMMARY:

Mohanlal’s iconic film Chotta Mumbai, where he plays the beloved character Vasco aka 'Thala', is set for a re-release in theatres. Directed by Anwar Rasheed, the film will return to the big screen on May 21, coinciding with Mohanlal’s birthday. The actor himself shared the news along with a brand-new poster on social media, sparking excitement among fans who are eager to relive the mass entertainer once again in cinemas.