കീലേരി അച്ചു, മലബാറിലെ മഹര്‍ഷി, പൊതുവാള്‍ ജി, ഗഫൂര്‍ക്ക, ഹംസക്കോയ. ഇതില്‍ ഏതാണ് നിങ്ങളുടെ ഇഷ്ടപ്പെട്ട മാമുക്കോയ കഥാപാത്രം. മാമുക്കോയ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇങ്ങനെ ഓരോ കഥാപാത്രങ്ങളെയാകും നമുക്ക് ഓര്‍മ്മവരിക. അനശ്വര നടന്‍ വിടവാങ്ങിയിട്ട് ഇന്ന് 2 വര്‍ഷം തികയുമ്പോള്‍ അദ്ദേഹത്തിന്‍റെ ബാല്യകാല സുഹൃത്തുക്കള്‍ കോഴിക്കോട് കല്ലായികടവത്ത് ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ്.