TOPICS COVERED

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതിയില്‍ സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊച്ചി നോര്‍ത്ത് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.

നേരത്തെ നടി ഉഷ ഹസീനയും സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയിരുന്നു. ആലപ്പുഴ ഡിവൈഎസ്പിക്കായിരുന്നു ഉഷ ഹസീന പരാതി നല്‍കിയത്. 40 വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ആറാട്ടണ്ണന്റെ പരാമര്‍ശം വ്യക്തിപരമായി വേദനിപ്പിച്ചുവെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

നടി നിത്യാമേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്ത ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. മറ്റ് നടിമാരോടും സമാനമായരീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇയാള്‍ വിവാഹ അഭ്യര്‍ഥനകള്‍ നടത്തിയിട്ടുണ്ട്. മമ്മൂട്ടി ചിത്രം ബസൂക്കയില്‍ ഇയാള്‍ അഭനയിച്ചിരുന്നു.

ENGLISH SUMMARY:

Santosh Varkey, popularly known as 'Aarattannan' on social media, has been taken into custody by the Kochi North Police following complaints from several women actors. The complaints were filed by actress Usha Haseena and film personalities Bhagyalakshmi and Kukku Parameswaran, accusing Varkey of making continuous derogatory remarks against women through his online platforms. The complainants stated that his comments were disrespectful and degrading towards womanhood.