ai-film

ലോകത്തിലാദ്യമായി പൂര്‍ണമായിട്ടും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിര്‍മിച്ച മുഴുനീള സിനിമ റിലീസിനൊരുങ്ങുന്നു. ലൗവിയു എന്നു പേരിട്ട കന്നഡ സിനിമയ്ക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ സര്‍ട്ടിഫിക്കറ്റും നല്‍കി.

 

ജീവനുള്ള കഥാപാത്രങ്ങളെ വെല്ലുന്ന മായാലോകത്തെ താരങ്ങള്‍. ക്യാമറ ചലനം മുതല്‍  സ്ക്രിപ്റ്റും സംഭാഷണവും സൗണ്ട് സിങ്കിങും ക്യാരറ്റര്‍ അനിമേഷന്‍ തുടങ്ങി സിനിമയിലെ സകല ജോലികളും കൃത്രിമ ബുദ്ധിയിലൂടെ സൃഷ്ടിച്ചത്. ലൗവിയു എന്നു പേരിട്ട ലോകത്തിലെ ആദ്യ എ.ഐ. സിനിമയുടെ നിര്‍മാണവും സംവിധാനവും പൂജാരി കൂടിയായ നരസിംഹ മൂര്‍ത്തിയാണ്.

95 മിനിറ്റാണ് ദൗര്‍ഘ്യം. 10 പാട്ടുകളും സിനിമയിലുണ്ട്. ഇത്രയൊക്കെ കേള്‍ക്കുമ്പോള്‍ കോടികള്‍ പൊടിച്ചുള്ള സിനിമയാണന്നു കരുതല്ലേ. വെറും പത്തുലക്ഷം രൂപയ്ക്കാണു ഫുള്‍ ലെങ്ത്ത് സിനിമയെടുത്തത്. സെന്‍സര്‍ ബോര്‍ഡ് അനുമതി കിട്ടിയതിനു പിറകെ റിലീസിനൊരുങ്ങുകയാണ് പിന്നണി പ്രവര്‍ത്തകര്‍.

ENGLISH SUMMARY:

The world’s first fully AI-generated feature film, titled Loveyou in Kannada, is gearing up for release. The film has received a clean certificate from the Central Board of Film Certification, marking a milestone in cinematic history.