Image Credit: Facebook
സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ നടി വിൻ സി അലോഷ്യസ് രംഗത്തെത്തിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഒട്ടേറെപ്പേരാണ് വിൻ സിയെ പിന്തുണച്ച് രംഗത്തെത്തിയത്. നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി അടക്കം സിനിമാരംഗത്തുളളവരും വിന്‍ സിക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരുന്നു. ഈ അവസരത്തില്‍ ആരോപണവിധേയനായ നടന്‍ ഷൈന്‍ ടോം ചാക്കോയില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറയുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. തന്‍റെ ഇന്‍സ്റ്റഗ്രാം പേജില് പങ്കുവച്ച കുറിപ്പിലാണ് രഞ്ജു രഞ്ജിമാർ ഷൈനിനെതിരെ തുറന്നിടിച്ചിരിക്കുന്നത്.
ഒരിക്കൽ ഈ നടന്‍റെ ലീലാവിലാസങ്ങൾ ചൂണ്ടിക്കാണിച്ച് പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചെന്നും എന്നാല്‍ നിമിഷങ്ങള്‍ക്കുളളില്‍ തന്നെ ഈ പറയുന്നവര്‍ തനിക്ക് നേരെ വിരൽ ചൂണ്ടിയെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. ഷൈന്‍ അഭിനയിച്ച സിനിമയിൽ അയാള്‍ കാട്ടികൂട്ടിയ തോന്നിവാസം നേരിൽ കണ്ട വ്യക്തിയാണ് താനും തന്‍റെ സഹപ്രവർത്തകരെന്നും രഞ്ജു രഞ്ജിമാർ തുറന്നടിച്ചു. ചില നടികൾ ചാനൽ ചർച്ചയിൽ ഇയാളെ പൊക്കി പറയുന്നു. ഏത് അര്‍ത്ഥത്തിലാണ് ഇയാള്‍ നല്ല നടനാകുന്നതെന്നും രഞ്ജു രഞ്ജിമാർ ചോദിക്കുന്നു. ഷൈനിന് എതിരെ ആരോപണം ഉന്നയിച്ച സമയത്ത് ഒരു നടിമാത്രമാണ് തന്നോടൊപ്പം നിന്നതെന്നും അവരുടെ പേര് വെളിപ്പെടുത്തില്ലെന്നും രഞ്ജു രഞ്ജിമാർ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
രഞ്ജു രഞ്ജിമാർ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:
'ഒരിക്കൽ ഞാൻ ഈ നടന്‍റെ ലീലാവിലാസങ്ങൾ ചൂണ്ടി കാണിച്ചു പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചു,, എന്നാൽ with in സെക്കൻഡിൽ എനിക്ക് നേരെ വിരൽ ചൂണ്ടി,, എന്‍റെ സിനിമയുടെ കാര്യം ഞാൻ നോക്കും,, ഞാൻ മാപ്പ് പറയണം എന്ന് പറഞ്ഞു ആ നടനും കുടുംബവും, സംവിധായകനും എന്നോട് ആവശ്യപ്പെട്ടു,, എന്നാൽ നിലപാടിൽ ഞാൻ ഉറച്ചു നിന്ന എന്നെ സ്‌പോട്ട് ചെയ്യാൻ ആ നടി മാത്രം,, (പേര് പറയുന്നില്ല അനുവാദം ഇല്ലാതെ) ആ സിനിമ ഞാൻ കംപ്ലീറ്റ് ചെയ്തു,,,ഈ അടുത്ത കാലത്ത് iffa അബുദാബി വച്ചു നടന്നപ്പോഴും ഇങ്ങേരുടെ വികൃതികൾ നേരിട്ട് കണ്ടു,, ചില നടികൾ ചാനൽ ചർച്ചയിൽ ഇവനെ പൊക്കി പറയുന്നു,, ഇവൻ അഭിനയിച്ച സിനിമയിൽ ഇവൻ കാട്ടികൂട്ടുന്ന തോന്നിവാസം അത് നേരിൽ കണ്ട വ്യക്തിയാണ് ഞാനും എന്റെ സഹപ്രവർത്തകരും,,, ഏതു അർത്ഥത്തിൽ ആണ് ഇയാൾ നല്ല നടൻ ആവുന്നേ, ഇയാളുടെ സിനിമകൾ type അല്ലെ,,, വെള്ള പൂശാൻ ചിലർ..' എന്നാണ് രഞ്ജു രഞ്ജിമാർ കുറിച്ചത്.
അതേസമയം നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ താരസംഘടനയായ അമ്മ കടുത്ത നിലപാടിലേക്ക് നീങ്ങുന്നു. വിന്‍ സിയുടെ പരാതിയില്‍ തിങ്കളാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ പുറത്താക്കാന്‍ അച്ചടക്കസമിതി ജനറല്‍ ബോഡിക്ക് ശുപാര്‍ശ ചെയ്യുമെന്നും സംഘടന അറിയിച്ചു.