യേശുക്രിസ്തുവിന്റെ സഹനവും പീഡാനുഭവങ്ങളും പറയുന്ന എഐ ചിത്രം ക്രക്‌സ് പ്രേക്ഷകരിലേക്ക്. കുരിശിന്റെ വഴി പ്രമേയമായുള്ള ചിത്രം ദുഃഖവെള്ളിയായ ഇന്ന് ജർമ്മൻ പള്ളികളിൽ പ്രദർശിപ്പിക്കും. എഐ സിനിമയുടെ അണിയറ പ്രവർത്തകർ ആകട്ടെ ഒരു കൂട്ടം മലയാളികളും.
ആറുമാസത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ക്രക്സ്. 16 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലെ മുഴുവൻ കഥാപാത്രങ്ങളും എ ഐ നിർമ്മിതമാണ്. മലയാളവും ഇംഗ്ലീഷും ഉൾപ്പെടെ 10 ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. സെവൻത് പാം പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമ്മാണം. ദുഃഖവെള്ളിയാഴ്ചയായ ഇന്ന് ജർമ്മൻ പള്ളികളിൽ ചിത്രം പ്രദർശനത്തിന് എത്തും.