ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ ആരോപണത്തില്‍ വിന്‍ സി അലോഷ്യസിന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. രേഖാമൂലം പരാതി നൽകുവാൻ വളർച്ചയുടെ വഴിയിൽ നിൽക്കുന്ന ഒരു യുവനടി ധൈര്യപ്പെടുമെന്ന് സംഘടന കരുതിയിട്ടുണ്ടാവില്ലെന്ന് ശാരദക്കുട്ടി കുറിച്ചു. നിലപാടെടുത്ത 'വിൻ'സി ക്കൊപ്പം അഭിമാനത്തോടെ എന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ശാരദക്കുട്ടി പറഞ്ഞു.
'പരാതി എഴുതിത്തന്നാൽ നടപടി എടുക്കാം' 'ദേ കിടക്കുന്നു പരാതി'. രേഖാമൂലം പരാതി നൽകുവാൻ വളർച്ചയുടെ വഴിയിൽ നിൽക്കുന്ന ഒരു യുവനടി ധൈര്യപ്പെടുമെന്ന് സംഘടന കരുതിയിട്ടുണ്ടാവില്ല. പ്രബലരൊന്നും പിന്തുണക്കാനുണ്ടാവില്ലെന്നുറപ്പുണ്ടായിട്ടും നിലപാടെടുത്ത 'വിൻ'സി ക്കൊപ്പം അഭിമാനത്തോടെ,' ശാരദക്കുട്ടി കുറിച്ചു.
അതേസമയം നടന്‍ ഷൈന്‍ ടോം ചാക്കോയില്‍നിന്ന് താര സംഘടന ‘അമ്മ’ വിശദീകരണം തേടി. വിനു മോഹന്‍, സരയു, അന്‍സിബ ഹസന്‍ എന്നിവരടങ്ങിയ അച്ചടക്കസമിതി വിഷയം പരിശോധിക്കുന്നതായിരിക്കും. ഇരുവരുടേയും വിശദീകരണം കേള്‍ക്കുമെന്ന് അച്ചടക്കസമിതി അംഗം അന്‍സിബ ഹസന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ലഹരി ഉപയോഗിച്ച് തന്നോടു മോശമായി പെരുമാറിയത് നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് നടനു കുരുക്ക് മുറുകിയത്. താരത്തിനെതിരെനടി ഫിലിം ചേംബറിനും സിനിമയുടെ ഐ.സി.സിക്കും പരാതി നല്‍കി.