ബുധനാഴ്ച നടന്ന അൻപത്തി നാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് നടന്നത്. ഉര്‍വശി, പൃഥ്വിരാജ്, ബ്ലെസി തുടങ്ങിയ അവാര്‍ഡ് ജേതാക്കളെല്ലാം പുരസ്കാരം വാങ്ങാന്‍ എത്തിയിരുന്നു. എന്നാല്‍ അവാര്‍ഡ് ദാനത്തിന് ശേഷം സോഷ്യലിടങ്ങളില്‍ വൈറലാവുന്നത് സംഗീത് പ്രതാപിന്‍റെ ചിത്രമാണ്. മികച്ച എഡിറ്റർക്കുള്ള പുരസ്കാരം സംഗീതിനായിരുന്നു ലഭിച്ചത്.
അവാര്‍ഡ് ശില്‍പം ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്ന സംഗീതിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. സംവിധായകന്‍ ഡിനോയ് പൗലോസാണ് ചിത്രം പുറത്തുവിട്ടത്. 'മെസിയ്ക്കും രോഹിത് ശർമ്മയ്ക്കും ശേഷം നമ്മടെ ചെക്കൻ,' എന്നാണ് ഡിനോയ് കുറിച്ചത്. നടി അന്ന ബെന്നും ഈ ചിത്രം ഷെയര്‍ പങ്കുവച്ചിട്ടുണ്ട്.
ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിനാണ് സംഗീത് പുരസ്കാരത്തിന് അർഹനായത്. എഡിറ്റിംഗിനെ ആഖ്യാനത്തിനുള്ള ഉപാധിയായി ഉപയോഗിച്ച് പ്രമേയത്തെ മുന്നോട്ട് നയിച്ച വൈദഗ്ധ്യത്തിനാണ് അവാർഡ് എന്നായിരുന്നു സംസ്ഥാന അവാർഡ് ജൂറിയുടെ വിലയിരുത്തൽ. അൻപതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ആണ് പുരസ്കാരം.