സോഷ്യല്‍മീഡിയയില്‍ വൈറലായ താരമാണ് ദിയ കൃഷ്ണ. ദിയയും ഭര്‍ത്താവ് അശ്വിന്‍ ഗണേഷും തങ്ങളുടെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണുള്ളത്. കഴിഞ്ഞ ദിവസമാണ് ബേബി മൂണിന്‍റെ ഭാഗമായെടുത്ത ഫോട്ടോകള്‍ ദിയ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ഇപ്പോഴിതാ, ചിത്രങ്ങള്‍ക്ക് വന്‍ വിമര്‍ശനമാണ് സൈബറിടത്ത്.
ദിയ ധരിച്ചിരിക്കുന്ന വസ്ത്രത്തെ കുറിച്ചാണ് പ്രധാനവിമര്‍ശനം. ഗര്‍ഭിണിയായിരിക്കുമ്പോഴാണോ ഇങ്ങനെ വസ്ത്രം ധരിക്കുന്നത്? ഗര്‍ഭിണിയാകുക, പ്രസവിക്കുക എന്നൊക്കെ പറയുന്നത് എല്ലാ സത്രീകള്‍ക്കും ലഭിക്കുന്ന അനുഗ്രഹമാണെന്നും അത് മറ്റുള്ളവര്‍ കാണട്ടെ എന്നു കരുതി ഇങ്ങനെ കാണിക്കുന്നത് വളരെ മോശമാണെന്നുമാണ് കമന്‍റ്. അപാര തൊലിക്കട്ടി, എത്ര കുട്ടികളും ഉമ്മമാരും ആണുങ്ങളും കാണും, സ്വന്തം അച്ഛനും കാണില്ലേ എന്നാണ് ഒരാളുടെ കമന്റ്. ആ ചെക്കനെ വേണം പറയാൻ. ഇവന് നാണമില്ലേ, അവന്റെ അമ്മയ്ക്കൊക്കെ എന്തൊരു മര്യാദയാണ്. ഇത് കാണുമ്പോൾ... സഹിക്കുമെന്നും കമന്‍റുകളുണ്ട്. നിരവധി പേര്‍ കമന്‍റിനെ പ്രതികൂലിച്ചും അനുകൂലിച്ചും എത്തുന്നുണ്ട്.
അതേസമയം, ദിയയ്ക്കെതിരയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യുട്യൂബര്‍ സായ് കൃഷ്ണയും മറുപടി നല്‍കിയിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ വൈറലായ താരങ്ങളാണിത്. അവരുടെ ജീവിതത്തിന്‍റെ ഒരു ഭാഗമാണ് സോഷ്യല്‍മീഡിയ. ബാക്കിയുള്ള ആളുകള്‍ തങ്ങളുടെ കുടുംബവിശേഷങ്ങളും മറ്റും കുടുംബവാട്സാപ്പുകളില്‍ പങ്കുവച്ച് സന്തോഷം കണ്ടെത്തുമ്പോള്‍ ദിയയെ പോലുള്ളര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നു എന്നുമാത്രം. അതിന് അവരെ കുറ്റം പറയാനാകില്ലെന്നും സായ് കൃഷ്ണ പറയുന്നു.
മാലിദ്വീപിലാണ് ബേബി മൂണ്‍ ഫോട്ടോ ഷൂട്ടിനായി താരങ്ങള്‍ തിരഞ്ഞെടുത്തത്. അക്വാ ബ്ലൂ ബ്രാലെറ്റും സൈഡ് ഓപ്പൺ നെറ്റ് സ്കേർട്ടുമായിരുന്നു ദിയയുടെ ഔട്ട്ഫിറ്റ്. നിറവയറിൽ കൈവച്ച് മല്‍സ്യകന്യകയുടെ ലുക്കിലാണ് ദിയ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനോടകം വൈറലാണ്.