ലഹരിക്കേസുകളിൽ പലതും വാർത്തയ്ക്ക് വേണ്ടി മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നവയാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. രാസലഹരിയെക്കുറിച്ച് 24മണിക്കൂറും ചർച്ച നടത്തിയാൽ കുട്ടികൾ അത് തേടിപോകുമെന്നും കേസുകളില്‍ പിടിക്കപ്പെടുന്നവരെല്ലാം പാവപ്പെട്ടവന്റെ കുട്ടികളെന്നും ഷൈന്‍ മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍. കൊക്കെയ്ന്‍ കേസില്‍ താന്‍ പ്രതിയായത് സ്വാധീനിക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണെന്നും താന്‍ കഴിവില്ലാത്ത സാധാരണക്കാരന്‍ ആണെന്നും ഷൈന്‍ ടോം അവകാശപ്പെട്ടു.
ആലപ്പുഴയില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ തന്‍റെ പേര് പറഞ്ഞത് മാധ്യമങ്ങളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരെങ്കിലും പേര് പറഞ്ഞതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടുത്തുന്നതിനെ തുടര്‍ന്നാണ് പലരും മുന്‍കൂര്‍ ജാമ്യം തേടുന്നതെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു. ലഹരിയെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ അഭിമുഖം പൂര്‍ത്തിയാക്കാതെ ഷൈന്‍ ടോം ഇറങ്ങിപ്പോയി.