അൻവർ റഷീദിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാലിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഛോട്ടാ മുംബൈ’18 വർഷങ്ങൾക്കിപ്പുറം റീ റിലീസ് ചെയ്യുന്നു. മോഹൻലാലിന്‍റെ 65ആം ജന്മദിനമായ മെയ് 21നാണ് ചിത്രം റീ –റിലീസ് ചെയ്യുന്നത്.

വാസ്കോ ഡ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ചിത്രം റീ–റിലീസിനു ഒരുങ്ങുന്ന വിവരം മണിയൻ പിള്ള രാജുവിന്‍റെ മകൻ നിരഞ്ജ് ആണ് ആദ്യം അറിയിച്ചത്. മണിയൻ പിള്ള രാജുവാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം റീ–റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ഛോട്ടാ മുംബൈ. 

ദേവദൂതന് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ 4k ഡോൾബി അറ്റ്മോസിൽ റിമാസ്റ്ററിങ് ചെയ്യുന്നത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി.ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ‘ഛോട്ടാ മുംബൈ’യിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു. സിനിമയിലെ പാട്ടുകളും ഡയലോഗുകളുമെല്ലാം ഇപ്പോഴും ട്രെൻഡിങ് ആയി തുടരുകയാണ്.

ENGLISH SUMMARY:

The Mohanlal-starrer superhit film Chotta Mumbai, directed by Anwar Rasheed, is being re-released after 18 years. The re-release is scheduled for May 21, coinciding with Mohanlal’s 65th birthday.