mammoka-arrtuannan

മമ്മൂട്ടി ചിത്രം ബസൂക്കയില്‍ ഒരൊറ്റ സീനില്‍ വന്ന് ‘തീ’ ആയിരിക്കുകയാണ് സൈബറിടത്തെ വൈറല്‍ താരം ആറാട്ട് അണ്ണന്‍. മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തന്‍റെ സീന്‍ വന്നപ്പോള്‍ എല്ലാവരും കയ്യടിച്ചെന്നും ആറാട്ട് അണ്ണന്‍ പറയുന്നു. ‘എനിക്ക് വലിയ സന്തോഷമുണ്ട്, നല്ല ഒരു സിനിമയില്‍ അഭിനയിക്കാന്‍ പറ്റി, ഞാന്‍ പൈസ വാങ്ങിയിട്ടില്ലാ, എന്‍റെ സീന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ലാ, ഗൗതം വാസുദേവ് മേനോനൊപ്പമാണ് അഭിനയിക്കാന്‍ പറ്റിയത്’ ആറാട്ട് അണ്ണന്‍ പറഞ്ഞു. 

അതേ സമയം മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രവും ഡീനോ ഡെന്നീസിന്റെ പുതുമയാർന്ന മേക്കിങ്ങും കൊണ്ട് ബസൂക്ക കയ്യടി നേടുന്നുണ്ട്. മമ്മൂട്ടിയുടെ വൺമാൻ ഷോ തന്നെയാണ് സിനിമയിൽ കാണാനാവുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സിനിമയുടെ ആരംഭത്തിൽ കാണിക്കുന്ന മെഗാസ്റ്റാർ ടൈറ്റിൽ കാർഡിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ വർഷങ്ങൾക്കിപ്പുറമാണ് ഒരു മമ്മൂട്ടി ചിത്രത്തിൽ മെഗാസ്റ്റാർ എന്ന ടൈറ്റിൽ കാർഡ് വരുന്നത്. എക്സ് ഉൾപ്പടെയുളള എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ആരാധകർ മെഗാസ്റ്റാർ ടൈറ്റിലിന്റെ ആവേശം പങ്കുവെക്കുന്നുണ്ട്. എന്നാൽ സിനിമയുടെ കഥയിൽ ചിലർ അസംതൃപ്തി അറിയിക്കുന്നുമുണ്ട്. അത്രത്തോളം ത്രില്ലടിപ്പിക്കാൻ സിനിമയുടെ തിരക്കഥയ്ക്ക് കഴിയുന്നില്ല എന്നാണ് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ENGLISH SUMMARY:

Aratt Annan, a viral social media personality, expressed his excitement after appearing in a scene in Mammootty's upcoming film Bazooka. Speaking about the experience, he said that the audience applauded when his scene appeared, and he was thrilled to be part of such a big project. He also mentioned that he didn’t receive any payment for the role and didn’t expect his scene to be included in the film. Aratt Annan acted alongside director-actor Gautham Vasudev Menon in the film.