akhil-murali

മനുഷ്യനെ തമ്മിലടിപ്പിച്ച് എങ്ങനെ പണമുണ്ടാക്കാമെന്നാണ് എമ്പുരാൻ സിനിമയുടെ അണിയറപ്രവർത്തകർ കാണിച്ചുതന്നതെന്ന് സംവിധായകന്‍ അഖിൽ മാരാർ. ഒരു സിനിമ ഇറങ്ങിയാൽ ചർച്ച ചെയ്യപ്പേടേണ്ടത് മതമല്ല, സിനിമയാണെന്ന് മാരാർ പറഞ്ഞു. സിനിമ ഇറങ്ങിയതുമുതൽ മതപരമായ അങ്ങോട്ടുമിങ്ങോട്ടുമുള്ള അടിയാണ് സാമൂഹിക മാധ്യമങ്ങളിൽ കണ്ടത്. സിനിമയെ കുറിച്ചുള്ള അഭിപ്രായമല്ല പലരും പോസ്റ്റ് ചെയ്യുന്നത്.

mohanlal-apology-empuraan

ഗുജറാത്ത് കലാപവും ഹിന്ദുത്വഭീകരവാദികളുടെ നെറികേടുമാണ് പോസ്റ്റുകളിൽ പ്രതിഫലിച്ചത്. ​ഗുജറാത്ത് കലാപം കഴിഞ്ഞ് 23 വർഷമായി. നരേന്ദ്രമോദി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെയായി. അവരതിന്റെ നേട്ടങ്ങളൊക്കെ നേടുകയും ചെയ്തു. ഇനിയും ഈ കലാപത്തിന്റെ പേരുപറഞ്ഞ് ബിജെപിക്ക് കൂടുതൽ നേട്ടങ്ങളുണ്ടാക്കി കൊടുക്കാനാണെങ്കിൽ ഇനിയും ഈ വിഷയം ചർച്ച ചെയ്യാം. എതിരാളി എങ്ങനെയാണ് ജയിക്കുന്നതെന്ന് തിരിച്ചറിയാതെ ഈ വിഷയം വീണ്ടും ചർച്ചയ്ക്കെടുക്കുമ്പോൾ മനുഷ്യൻ വീണ്ടും മതപരമായി തമ്മിലടിക്കുകയാണ് ചെയ്യുന്നത്.

mohanlal-empuran-movie

‘ഒരു വശത്ത് ഗുജറാത്ത് കലാപവും ബിജെപിയും ആണെങ്കിൽ മറുഭാ​ഗത്ത് ഐയുഎഫ് എന്ന് പറയുന്നത് യുഡിഎഫോ അല്ലെങ്കിൽ യുപിഎയോ ആയിരിക്കും. അങ്ങനെയാണെങ്കിൽ രാഹുൽ ഗാന്ധി അധികാരസ്ഥാനത്ത് ഒരു മോശപ്പെട്ടവനാണെന്നും അധികാരത്തിന് വേണ്ടി ഹിന്ദുത്വവാദികളോട് കൈകോർക്കുന്നവനാണെന്നും കോൺ​ഗ്രസിൽ മതേതരമൂല്യം കാത്തുസൂക്ഷിക്കുന്ന ആരുമില്ലെന്നുമാണ് ഈ സിനിമ കാണിക്കുന്നത്. അത് അം​ഗീകരിക്കാൻ സാധിക്കുമോ. ഒരു മുഖ്യമന്ത്രിക്ക് അത്തരത്തിൽ സമ്മേളനം വിളിക്കാനോ പിന്നീട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനും സാധിക്കുമോ’ അഖില്‍ ചോദിക്കുന്നു. 

empuran-lal-censor

താന്‍ ലാലേട്ടന് മെസേജ്‌ അയച്ചിരുന്നുവെന്നും  അദ്ദേഹം തിരിച്ച് മറുപടി നൽകുകയും ചെയ്തുവെന്നും മാരാര്‍ പറയുന്നു. ‘മോഹൻലാൽ ഇടപ്പെട്ടു, മുരളി ഗോപി ഒരക്ഷരം പോലും മിണ്ടിയില്ല. ഇതെല്ലാം കണ്ടു സന്തോഷിക്കുന്ന സൈക്കോയാണോ മുരളി ഗോപി. ഇതാണോ നിലപാട്. നാടുമുഴുവനും കലാപം നടക്കുന്നു. മനുഷ്യൻ തമ്മിലടിക്കുന്നു. നിശബ്ദത ഒരാളുടെ നിലപാടാണോ' മാപ്പ് പറഞ്ഞാൽ ഒരുപാട് പ്രശ്നങ്ങൾ കെട്ടടുങ്ങുമെങ്കിൽ മാപ്പ് ഏറ്റവും മൂല്യമുള്ള ഒന്നാണെന്നും മാരാർ കൂട്ടിചേർത്തു.

ENGLISH SUMMARY:

Director Akhil Marar expressed his thoughts on the ongoing controversy surrounding the film Empuran, emphasizing that the film’s team is not focused on creating divisions based on religion but rather on human nature. According to Marar, the debate surrounding the movie should not be about religion but about cinema itself. Since its release, social media has been filled with religiously charged comments rather than discussions on the film’s content. Many posts reflect opinions regarding the Gujarat riots and Hindu extremist groups, despite the fact that 23 years have passed since the Gujarat riots. Narendra Modi has served as both the Chief Minister and the Prime Minister and has gained significant political achievements. Marar stated that if the topic of the Gujarat riots is still being used for political gains, it is worth continuing the discussion. However, he cautioned that continuing such discussions without acknowledging the political shifts would only lead to further religious division and confrontation.