lakshmipriya-40th-birthday-emotional-note

TOPICS COVERED

തന്‍റെ നാല്‍പതാം പിറന്നാളിന് വൈകാരികമായ കുറിപ്പ് പങ്കുവെച്ച്നടി ലക്ഷ്മിപ്രിയ.എല്ലാത്തിനെയും ചോദ്യം ചെയ്യുന്ന ഇരുപതുകളും അനുഭവങ്ങളുടെ മുറിവുകൾ കൊണ്ട് പിടഞ്ഞ മുപ്പതുകളും താണ്ടി തിരിച്ചറിവുകളുടെ നാൽപതുകളിലേക്ക് ലാൻഡ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു തുടങ്ങുന്ന കുറിപ്പില്‍ തന്‍റെ കരിയറിനെയും ജീവിതത്തെയും കുറിച്ചെല്ലാം നടി പങ്കുവെ്ക്കുന്നു.

‘നാൽപ്പത് വയതിനിലെ.40ാം വയസ്സിലേക്കു കടന്നിരിക്കുന്നു.എന്തിരുപത്!മുറിവ് മുപ്പത്!അറിവ് നാൽപ്പത്!മുറു മുറുപ്പ് അറുപത്! എല്ലാത്തിനെയും ചോദ്യം ചെയ്യുന്ന ഇരുപതുകളും അനുഭവങ്ങളുടെ മുറിവുകൾ കൊണ്ട് പിടഞ്ഞ മുപ്പതുകളും താണ്ടി തിരിച്ചറിവുകളുടെ നാൽപതുകളിലേക്ക് ലാൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. ബോധത്തിന്റെയും സ്വഭാവിക പരുവപ്പെടലിന്റെയും ബോധ്യത്തിലേക്ക് എത്തിയതുകൊണ്ടാവണം, എന്റെ ഇന്നലകളിലെ വേദനിക്കലുകളെ, പരാജയങ്ങളെ, അതിജീവിക്കലുകളെ, ചില മനുഷ്യരെ എല്ലാം ഒരു ചെറു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കാൻ കഴിയുന്നത്.മുൻപൊരിക്കൽ പറഞ്ഞതു പോലെ നാറാണത്ത് ഭ്രാന്തൻ കല്ലുരുട്ടി മല കയറ്റുന്നത് പോലെ എത്തി എന്നു വിചാരിക്കുന്നിടത്തു നിന്നും വീണ്ടും ഉരുണ്ടുരുണ്ട് താഴേക്ക് പതിക്കുന്ന ജീവിതം, ഇപ്പൊ എനിക്കതിൽ പരിഭ്രാന്തി ഇല്ല! കാരണം അതാണ് ജീവിതം! എന്ന് ഞാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. നൈമിഷിക സന്തോഷങ്ങൾക്കും നൈരാശ്യങ്ങൾക്കും ഒരേ നിറം, ഒരേ ഭാവം. മനസ്സ് നിറയെ കൃതാർത്ഥത മാത്രം. ലഭിച്ച അനുഗ്രഹങ്ങൾക്കും,സൗഭാഗ്യങ്ങൾക്കും. ലക്ഷ്മിപ്രിയ പറയുന്നു.

തന്നെ താനാക്കിയ, താന്‍ തളര്‍ന്നുപോയപ്പോള്‍ താങ്ങായവര്‍ക്കെല്ലാം ലക്ഷ്മിപ്രിയ നന്ദി പറയുന്നു.പ്രകൃതിക്ക്, അനുഭവങ്ങൾക്ക്, എന്റെ അമ്മയ്ക്ക്- ഭഗവതിക്ക്, എന്റെ ഗുരുവായൂർ കണ്ണന്, ഗുരുക്കന്മാർക്ക്, ജീവിതത്തിന്റെ പകുതിയിലധികം ദൂരവും ചേർത്തു നടത്തിയ ഭർത്താവിന്, അമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരിയായ മകൾ മാതുവിന്, എന്റെ വല്യേട്ടന്, പിന്നെ എന്റെ പ്രിയപ്പെട്ട സൗഹൃദങ്ങളായ നിങ്ങൾക്കൊരോരുത്തർക്കും നിറഞ്ഞ സ്നേഹത്തോടെ, ലക്ഷ്മി പ്രിയ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

2005ല്‍ മോഹന്‍ലാല്‍ ചിത്രമായ നരേനില്‍ ഒരു ചെറിയ വേഷം ചെയ്താണ് ലക്ഷ്മിപ്രിയ സിനിമാ രംഗത്തേക്ക് കടക്കുന്നത്.ടെലിവിഷന്‍ പരിപാടികളിലൂടെയാണ് സിനിമാ അഭിനയ രംഗത്തെത്തിയ താരത്തിന് 2010ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ‘കഥ തുടരുന്നു’വിലെ വേഷമാണ് പ്രേക്ഷക പ്രീതി നേടിക്കൊടുത്തത്.

ENGLISH SUMMARY:

Actress Lakshmipriya shared an emotional note on her 40th birthday, reflecting on her journey through questioning twenties, struggling thirties, and now embracing the realizations of her forties. In her heartfelt post, she opened up about her career and life experiences.