ഭര്‍ത്താവ് സംഘിയായതുകൊണ്ടല്ല താന്‍ ഹിന്ദുവായതെന്ന് നടി ലക്ഷ്മിപ്രിയ. ‘സബീന ആയിരിക്കുന്നത് തന്നെയായിരുന്നു ഭര്‍ത്താവ് ജയേഷിന് ഇഷ്ടം. വിവാഹത്തോടനുബന്ധിച്ചായിരുന്നു മതം മാറ്റം എന്നത് ശരിയാണ്. എന്നാല്‍ ജയേഷിന് അങ്ങനെ ഒരു നിര്‍ബന്ധവും ഇല്ലായിരുന്നു. ഞാന്‍ തന്നെയാണ് മതം മാറാന്‍ മുന്‍കൈയെടുത്തത്. പേരും ജാതിയും മതവുമെല്ലാം ഔദ്യോഗികമായിത്തന്നെ മാറ്റി. മതംമാറിയപ്പോള്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ജയേഷേട്ടന്‍ വന്നില്ലായിരുന്നെങ്കിലും ഞാന്‍ ഒരു മുസ്‍ലിം യുവാവിനെ വിവാഹം കഴിക്കുമായിരുന്നില്ല.’ – യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണപ്രിയ പറഞ്ഞു.
മതംമാറിയപ്പോള്‍ ഉടുത്ത വസ്ത്രം കഴുകി ഉണക്കി അലമാരയില്‍ വച്ചതുപോലെ മാത്രമേ തോന്നിയുള്ളു. പുതിയൊരു വസ്ത്രം ധരിച്ച ഫീല്‍ ആയിരുന്നു തനിക്കെന്നും ലക്ഷ്മിപ്രിയ പറയുന്നു. ‘എന്‍റെ അമ്മയുടെ വീട്ടുകാര്‍ യാഥാസ്ഥിതിക മുസ്‍ലിം കുടുംബം ആയിരുന്നു. അച്ഛന്‍റെ വീട്ടുകാര്‍ പക്ഷേ പുരോഗമന ആശയങ്ങളില്‍ വിശ്വസിച്ചിരുന്നവരാണ്. യാഥാസ്ഥിതികരായിരുന്നെങ്കിലും ചെട്ടികുളങ്ങര ഭഗവതി എന്നത് കുലദൈവം, പരദേവത എന്നൊക്കെ പറയുന്നതുപോലെ ആയിരുന്നു. എന്‍റെ അച്ഛന്‍റെ മുത്തച്ഛനൊക്കെ ഹരിപ്പാട് കൊട്ടാരത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.’ – താരം പറഞ്ഞു.
ഓണാട്ടുകരയിലെ എല്ലാ ക്ഷേത്രങ്ങളിലും താന്‍ നൃത്തം അവതരിപ്പിച്ചിരുന്നുവെന്ന് കൃഷ്ണപ്രിയ പറയുന്നു. ‘ഹരിപ്പാട് ക്ഷേത്രത്തിലേക്ക് ആദ്യത്തെ പാട്ട എണ്ണ ഞങ്ങളുടെ തറവാട്ടില്‍ നിന്നാണ് കൊടുത്തിരുന്നത്. മണ്ണാറശാല നാഗദൈവങ്ങള്‍ ഞങ്ങള്‍ക്ക് കണ്‍കണ്ട ദൈവമായിരുന്നു. വീട്ടില്‍ പറയിടുമായിരുന്നു. താലപ്പൊലിയും എടുത്തിട്ടുണ്ട്.
മുസ്‍ലിം സമ്പ്രദായം അനുസരിച്ചായിരുന്നില്ല ജീവിച്ചിരുന്നതെന്നും താരം പറയുന്നു. ഖുര്‍ആന്‍ പഠിച്ചിട്ടില്ല. നോമ്പെടുത്തിട്ടില്ല. അതൊന്നും എനിക്ക് ഒരുകാലത്തും വഴങ്ങിയിട്ടില്ല. അച്ഛന്‍റെ അമ്മ പത്ത് കിത്താബും ഓതി തികഞ്ഞയാളാണ്. എഴുത്തോ വായനയോ അറിയില്ല. സ്കൂളിലും പോയിട്ടില്ല. ഉസ്താദ് വീട്ടില്‍ വന്നാണ് അച്ഛന്‍റെ അമ്മയെ പഠിപ്പിച്ചത്. എന്നിട്ടും ഇതെല്ലാം എന്നെ പഠിപ്പിക്കണമെന്ന് അവര്‍ പറഞ്ഞിട്ടില്ല. മതം ആരിലും അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.