ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ പത്തു വയസുകാരി ഗംഗ ശശിധരന്‍റെ വയലിന്‍ കച്ചേരി നിര്‍ബന്ധപൂര്‍വം നിര്‍ത്തിച്ച പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉത്സവത്തോടനുബന്ധിച്ച് ഗംഗ ശശിധരന്‍ എന്ന കൊച്ചു കലാകാരി അവതരിപ്പിച്ച വയലിന്‍ പരിപാടിക്കിടെയാണ് സംഭവമുണ്ടായത്. രാത്രി 10 മണി ആയതിനാല്‍ പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ട് പൊലീസ് സ്‌റ്റേജിന് മുന്നിലേക്കു വരികയായിരുന്നു. ഇതുകണ്ട് ഞെട്ടലോടെ വയലിന്‍ നിര്‍ത്തി നോക്കുന്ന ഗംഗയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഉത്സവത്തിനെത്തിയ വലിയ ജനക്കൂട്ടത്തിന് മുന്നിലാണ് ഗംഗയുടെ വയലിന്‍ കച്ചേരി പുരോഗമിച്ചുകൊണ്ടിരുന്നത്. മരുതമലയ് മാമണിയെ മുരുകയ്യാ എന്ന തമിഴ് പാട്ടാണ് വയലിനില്‍ വായിച്ചുകൊണ്ടിരുന്നത്. ആസ്വദിച്ച് വയലിന്‍ വായിക്കുന്നതിനിടെയാണ് പൊലീസ് സ്‌റ്റേജിന് മുന്നില്‍ എത്തി കച്ചേരി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. പൊലീസിന്റെ പെട്ടെന്നുള്ള സമീപനത്തില്‍ കുട്ടി ഭയക്കുന്നത് സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിഡിയോയില്‍ കാണാം.
എന്നാല്‍ ഇപ്പോള്‍ വൈറല്‍ ഗംഗയെ അഭിനന്ദിക്കുന്ന സുരേഷ് ഗോപിയുടെ വിഡിയോ ആണ്. ഗംഗ മോൾ സുരേഷ് ഗോപിയോടൊപ്പം എന്ന പേരിലുള്ള വിഡിയോയില്‍ ഗംഗ വയലിന്‍ വായിക്കുന്നതും സുരേഷ് ഗോപി കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാം. എന്നാല്‍ വിഡിയോ പുതിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലാ. ഒരു പതിനൊന്നു മണി വരെ കലാകാരൻമ്മാർക്ക് വേദിയിൽ പരുപാടി നടത്താൻ അവസരം കൊടുക്കാൻ ഉള്ള നിയമ നടപടികൾ സ്വകരിക്കണം സാര്‍ എന്നാണ് വിഡിയോയിക്ക് വരുന്ന കമന്‍റുകള്‍.