TOPICS COVERED

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തുടരും’. ചിത്രത്തിലെ ‘കണ്‍മണിപൂവേ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വി‍‍ഡിയോയും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലും ശോഭനയും 15 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. 

എന്നാല്‍ സിനിമയ്ക്കായി വേറിട്ട ഒരു പ്രമോഷന്‍ രീതി കൊണ്ടുവന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ‘തുടരും’ എന്ന ചിത്രത്തിലെ മോഹന്‍ലാലും ശോഭനയും അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

ചിത്രത്തില്‍ മോഹന്‍ലാലിന്റെയും ശോഭനയുടെയും കഥാപാത്രങ്ങളുടെ പേരായ ഷണ്‍മുഖന്‍, ലളിത ഷണ്‍മുഖന്‍ എന്നിങ്ങനെയാണ് ഇന്‍സ്റ്റഗ്രാം ഐഡി. ലളിതയുടെ ബയോ ആയി ഓണര്‍ @ പവിത്രം മില്‍സ് എന്നും  ഷണ്‍മുഖന്റെ  ബയോ ആയി ഡ്രൈവര്‍ @ ടാക്സി സ്റ്റാന്‍ഡ് എന്നും നല്‍കിയിട്ടുണ്ട്. രണ്ട് അക്കൗണ്ടുകളിലും ചിത്രത്തിന്റെ പ്രമോഷന്‍ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്. 

കെ.ആര്‍. സുനിലിന്റെ കഥ, തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണം രചിച്ച ചിത്രം എം. രഞ്ജിത്ത് ആണ് നിര്‍മ്മിക്കുന്നത്.

മോഹന്‍ലാലിന്റെ 360 ാമത് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാമ്പഴക്കാലമാണ് മോഹന്‍ലാലും ശോഭനയും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം

ENGLISH SUMMARY:

'Thudarum' is a film that Malayali audiences are eagerly waiting for. The lyrical video of the song 'Kanmanipoove' from the film was also very popular. The film also has the distinction of Mohanlal and Shobhana coming together after 15 years.