പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം. എംഎംഎംഎൻ എന്നാണ് ചിത്രത്തിന്റെ നിലവിലെ പേര്. കൊളംബോയിലായിരുന്നു ചിത്രത്തിന്റെ തുടക്കം. മമ്മൂട്ടിക്കൊപ്പം മോഹൻലാലും കൊളംബോയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം പുറത്തെത്തിയിരിക്കുകയാണ്.

ഇതാദ്യമായാണ് ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്നുള്ള, ഇരുവരും ഒരുമിച്ചുള്ള ചിത്രം പുറത്തുവരുന്നത്. മമ്മൂട്ടികമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. കേരളം, ഡല്‍ഹി,ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം. സിനിമയുടെ താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്. സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും പൂര്‍ത്തീകരിച്ചു. ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്‍റെതാണ്. 

ENGLISH SUMMARY:

The much-anticipated film featuring Mohanlal and Mammootty, directed by Mahesh Narayanan, is eagerly awaited by audiences. The film is currently titled MMMN. It began shooting in Colombo, where Mohanlal also joined Mammootty. Now, a new image from the film's location has surfaced, showing both Mammootty and Mohanlal together