ഗായിക സൈന്ധവി–സംഗീത സംവിധായകന്‍ ജി.വി.പ്രകാശ് കുമാര്‍ ബന്ധം തകര്‍ന്നതിനു പിന്നാലെ വലിയ തോതിലുള്ള പ്രതിഷേധവും സൈബര്‍ ആക്രമണവുമാണ് നടി ദിവ്യ ഭാരതി നേരിടേണ്ടി വന്നത്. താനുമായുള്ള ബന്ധമാണ് ജി.വിയുടെയും സൈന്ധവിയുടേയും ബന്ധം തകര്‍ന്നതിനു കാരണമെന്ന് അഭ്യൂഹങ്ങളുണ്ടായെന്നും സൗഹൃദത്തിനപ്പുറം ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും നടി വെളിപ്പെടുത്തി. 

ഇരുവരും ഒരുമിക്കുന്ന ‘കിങ്സ്റ്റൺ’ എന്ന ചിത്രത്തിന്റെ പ്രമോഷനോടനുബന്ധിച്ച് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഒന്നിച്ചു പ്രവര്‍ത്തിച്ചുവെന്നതായിരുന്നു ആരോപണത്തിനു പിന്നിലെന്നും ദിവ്യ ഭാരതി പറയുന്നു. 

‘ഞാനും ജി.വി.പ്രകാശും സുഹൃത്തുക്കൾ മാത്രമാണ്. വേർപിരിഞ്ഞതിനു ശേഷവും സൈന്ധവിയും ജി.വി.പ്രകാശും ഒരുമിച്ച് സംഗീതപരിപാടി ചെയ്തപ്പോൾ ഞാൻ വളരെ സന്തോഷിച്ചു. ഇനി എന്നെ ഉന്നം വച്ച് കുറ്റപ്പെടുത്തലുകൾ വരില്ലെന്നു കരുതി. എന്നാൽ സൈബർ ആക്രമണം കൂടുകയാണുണ്ടായത്. എന്നെ വിമർശിച്ച് മെസേജ് അയച്ചതിൽ കൂടുതലും സ്ത്രീകളാണ്. എന്തിനാണിങ്ങനെ ചെയ്യുന്നത്, അവർ എത്ര നല്ല ദമ്പതികളാണെന്ന് നിങ്ങൾക്ക് അറിയുമോ? എന്തിനാണ് ആ ബന്ധം നശിപ്പിച്ചത്? എന്നെല്ലാം ചോദിച്ചു. മെസേജുകൾ‌ വരുമ്പോൾ ഞാൻ അതെല്ലാം പ്രകാശിന് അയച്ചു കൊടുക്കും. വിട്ടുകളഞ്ഞേക്ക്, അവരൊക്കെ അങ്ങനെയാണെന്ന് അദ്ദേഹം മറുപടി നൽകുമെന്നും ദിവ്യഭാരതി പറഞ്ഞു.

അതേസമയം തങ്ങൾ രണ്ട് പേരും ഡേറ്റിങ്ങിലാണെന്നും എന്നാൽ അങ്ങനെ യാതൊരു ബന്ധവും തനിക്ക് ദിവ്യഭാരതിയുമായി ഇല്ലെന്നും അഭിമുഖത്തിൽ ജി.വി.പ്രകാശും പ്രതികരിച്ചു. ഷൂട്ടിങ് സെറ്റിൽ വച്ചാണ് കണ്ടുമുട്ടിയതെന്നും സുഹൃദ്ബന്ധത്തിനപ്പുറം ഒന്നുമില്ലെന്നും പ്രകാശ് പറയുന്നു. 

After the breakup of singer Saindhavi and music director G.V. Prakash Kumar, actress Divya Bharathi faced severe backlash and cyber attacks, now clarified:

After the breakup of singer Saindhavi and music director G.V. Prakash Kumar, actress Divya Bharathi faced severe backlash and cyber attacks. There were speculations that her relationship with G.V. Prakash was the reason behind his and Saindhavi’s separation. However, the actress clarified that they share only a friendship and nothing beyond that.