എമ്പുരാൻ, തുടരും, ഹൃദയപൂർവ്വം എന്നീ സിനിമകൾക്ക് ശേഷം മോഹൻലാലിന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിരിക്കുകയാണ്. അനൂപ് മേനോനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. മോഹൻലാൽ തന്നെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയിരിക്കുന്നത്.
പ്രണയവും വിരഹവും സംഗീതവും ചേർന്ന ഒരുങ്ങി യാത്രയാകും ഈ ചിത്രമെന്ന് മോഹൻലാൽ അറിയിച്ചു. തിരുവനന്തപുരത്തും കൊൽക്കത്തയിലും ഷില്ലോങ്ങിലുമായിരിക്കും സിനിമ ചിത്രീകരിക്കുക. ഇത് രണ്ടാം തവണയാണ് അനൂപ് മേനോന്റെ തിരക്കഥയിൽ ഒരു മോഹൻലാൽ ചിത്രം ഒരുങ്ങുന്നത്. 2008 ൽ പുറത്തിറങ്ങിയ പകൽ നക്ഷത്രങ്ങൾ ആയിരുന്നു അനൂപ് മേനോന്റെ രചനയിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം.
അതേസമയം സത്യൻ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂർവ്വത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. 2015 ല്‍ പുറത്തെത്തിയ 'എന്നും എപ്പോഴും' ആണ് ഈ കൂട്ടുകെട്ടിലെ അവസാന ചിത്രം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ സിനിമ കൂടിയാണ് ഹൃദയപൂര്‍വ്വം.