ആരതി പൊടിയുടെയും റോബിൻ രാധാകൃഷ്ണന്റെയും വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും ആശംസകള്‍ നേരാനായി നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍ നേരിട്ടെത്തിയിരുന്നു. ശ്രീരാമന്‍റെ ഭാര്യയുടെ കസിന്‍റെ മകളാണ് ആരതി പൊടി. ഫേസ്​ബുക്കില്‍ വിവാഹത്തില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ചതിനൊപ്പം രസകരമായ കുറിപ്പും ശ്രീരാമന്‍ കുറിച്ചിരുന്നു. 

വികെ ശ്രീരാമന്റെ വാക്കുകൾ

‘ഇന്ന് ഗുരുവായൂര് ഒരു കല്യാണത്തിന് പോയി. ന്റെ തീയ്യത്തീടെ കസിന്റെ മോളാണ് കല്യാണപ്പെണ്ണ്. പൊടീസ് എന്ന പേരിലുള്ള വസ്ത്രാലങ്കാര അല്ലെങ്കിൽ അലങ്കാരവസ്ത്ര പ്രസ്ഥാനത്തിന്റെ പെരുന്തച്ചനാണ് (പെരുന്തച്ചന്റെ സ്രീലിങ്കം എന്താന്ന് നിശ്ശല്ല) ആരതി പൊടി. പോടീസ് ബുട്ടീക്കിന്റെ പുത്യാപ്ല ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഒരു ബിഗ് ബോസുമാണ്. ഫാഷൻ ഡിസൈനിങ്ങും റിയാലിറ്റി ഷോയും നമുക്ക് കേട്ടുകേൾവിയല്ലാതെ കണ്ടു കാണിയല്ല. അതിനാൽ ആ മേഖലയിലേക്ക് നോം പ്രവേശിക്കുന്നില്ല. ഈ വൈവാഹികത്തിൽ. 

തൃശൂക്കാരൻ ഇമ്മട്ടിയെന്ന ടോമിന്റെ റോൾ എന്തെന്നറിയില്ലെങ്കിലും റോളിങ്ങ് സ്റ്റോൺ ഗേദേഴ്സ് നോ മോസ് എന്നാണല്ലോ ? പായലേ വിട പൂപ്പലേ വിട എന്നാണ് ഏഷ്യൻ പെയ്ന്റ്സും പറയുന്നത്. അതിനാലും മംഗലം കേമായി. ഉർസുല വന്ന് എന്നോടെന്തോ പറഞ്ഞു. ഞാനതു കേട്ട പോലെ ഇരുന്നു. എന്റെ ശരീരത്തിൽ നിന്ന് ഇളം കൂണുകളുടെ ഗന്ധം ഉയർന്നിരുന്നു. അതാരും അറിഞ്ഞില്ലെന്നു തോന്നുന്നു. ആയതിനാലുമിന്ന് കോഴിക്കോട്ടേക്കു പോണം. വട്ടാമ്പോയിൽ ചോയിക്കുട്ടി വൈദ്യരേയും മടത്തിൽ മൂപ്പരേയും കാണണം. പാഠം 8 നൃത്തം ചെയ്യുന്ന മലയാളമാണ്’

ENGLISH SUMMARY:

Aarti Podhi and Robin Radhakrishnan got married last day. Both of them got married after a long time of love. Actor and writer VK Sriraman came in person to wish both of them.