ബാലതാരമായി മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് നന്ദന വര്‍മ. അയാളും ഞാനും തമ്മില്‍, 1983, മിലി, ഗപ്പി, സണ്‍ഡേ ഹോളിഡേ, അഞ്ചാം പാതിര, വാങ്ക് മുതലായ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി നന്ദന എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
പുതുതായി നന്ദന പോസ്റ്റ് ചെയ്ത ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കാഴ്ചയില്‍ ലോഹം പോലെ തോന്നിക്കുന്ന ബ്ലൗസിനൊപ്പം ചുവപ്പ് സാരിയുടുത്താണ് താരം ചിത്രത്തില്‍ കാണുന്നത്. പിന്നാലെ രസകരമായ കമന്റുകളുമെത്തി.
''ഒറിജിനൽ ആയിരുന്നോ AI ആണെന്ന് ഞാൻ ശരിക്കും വിചാരിച്ചു'' എന്നാണ് ഒരു കമന്‍റ്. ''വണ്ടര്‍ വുമണ്‍ ഇന്ത്യന്‍ വേര്‍ഷന്‍'' എന്നാണ് മറ്റൊരു കമന്‍റ്. എഐ ചിത്രമാണെന്ന് വിചാരിച്ചവര്‍ വേറെയുമുണ്ട്. ലെയ്ക, ഭ്രമം എന്നിവയാണ് ഒടുവില്‍ റിലീസ് ചെയ്ത നന്ദനയുടെ ചിത്രങ്ങള്‍.