സിനിമാബജറ്റ് തർക്കത്തിൽ ജി.സുരേഷ്കുമാർ - ആന്റണി പെരുമ്പാവൂർ ഒത്തുതീർപ്പ് ചർച്ച വഴിമുട്ടി. ആന്റണി പെരുമ്പാവൂരിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് മോഹൻലാൽ പങ്കുവച്ചത് വേദനിപ്പിച്ചുവെന്ന നിലപാടിലാണ് സുരേഷ് കുമാര്‍. എമ്പുരാന്റെ ബജറ്റിനെ കുറിച്ച് താൻ പറഞ്ഞത് പിൻവലിച്ചിട്ടും തന്നെ വേദനിപ്പിച്ചു. പരസ്യ പ്രതികരണത്തിനും ചർച്ചയ്ക്കുമില്ലെന്ന് സുരേഷ് മധ്യസ്ഥരായ സുഹൃത്തുക്കളെയും അറിയിച്ചു.
അതേസമയം സുരേഷ് കുമാറിന്‍റെ പരാമർശം തെറ്റെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ആന്‍റണി പെരുമ്പാവൂര്‍. ധാരണയില്ലാതെ പറഞ്ഞത് പിൻവലിക്കണമെന്ന ആവശ്യം സുരേഷ് അംഗീകരിച്ചില്ല. സുരേഷ് തിരുത്തുമെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉറപ്പും ലംഘിക്കപ്പെട്ടെന്നാണ് ആന്‍റണി പെരുമ്പാവൂരിന്‍റെ നിലപാട്.