Image Credit: Instagram
ബോളിവുഡ് താരം സെയ്ഫ് അലി ഖാന് എതിരായ ആക്രമണത്തെ ചൊല്ലിയുളള ചര്‍ച്ചകള്‍ സോഷ്യല്‍ ലോകത്ത് ഇന്നും കെട്ടടങ്ങിയിട്ടില്ല. താരത്തിന്‍റെയും കുടുംബത്തിന്‍റെയും മൊഴില്‍ വൈരുദ്ധ്യമുണ്ടെന്നും പുറത്തുവന്നതൊന്നുമല്ല സത്യം എന്ന തരത്തിലുളള ചര്‍ച്ചകളാണ് സൈബറിടത്ത് ചൂടുപിടിക്കുന്നത്. പരിക്കുകളുടെ എണ്ണം മുതല്‍ സെയ്ഫിനൊപ്പം ആശുപത്രിയില്‍ കരീന എത്താതിരുന്നതടക്കമുളള കാര്യങ്ങളാണ് സംഭവത്തിന്‍റെ ദുരൂഹത കൂട്ടുകയാണ്. സെയ്ഫ് അലി ഖാന് സംഭവിച്ച അപകടത്തിന് പിന്നില്‍ ഭാര്യയും നടിയുമായ കരീനയ്ക്ക് പങ്കുണ്ടെന്ന തരത്തിലുളള വിമര്‍നങ്ങളും വ്യാപകമായി ഉയര്‍ന്നുവന്നിരുന്നു. എന്നാലിപ്പോഴിതാ തനിക്ക് നേരെയും കുടുംബത്തിന് നേരെയും ഉയരുന്ന ആരോപണങ്ങള്‍ മറുപടിയുമായെത്തിയിരിക്കുന്നത് കരീന. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം തന്‍റെ നിലപാട് വ്യക്തമാക്കിയത്.
കരീന പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:
'നിങ്ങള്‍ക്കൊരിക്കലും മനസിലാക്കില്ല...വിവാഹങ്ങള്‍, വിവാഹമോചനങ്ങള്‍, ഉത്കണ്ഠകള്‍, കുഞ്ഞിന്‍റെ ജനനം, പ്രിയപ്പെട്ടവരുടെ മരണം, രക്ഷാകർതൃത്വം..എന്നിവ നിങ്ങള്‍ക്ക് സംഭവിക്കുന്നതുവരെ നിങ്ങള്‍ക്കതൊരിക്കലും മനസിലാക്കില്ല. ജീവിതത്തിലെ ചില സാഹചര്യങ്ങളെക്കുറിച്ചുളള തിയറികളും ഊഹാപോഹങ്ങളും ഒരിക്കലും യാഥാര്‍ത്ഥ്യമല്ല. മറ്റുളളവരെക്കാള്‍ മിടുക്കരാണെന്ന് നിങ്ങള്‍ കരുതും. പക്ഷേ അങ്ങനെയല്ലെന്ന് തെളിക്കുന്ന സമയം വരും' എന്നാണ് കരീന തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
Image Credit: https://www.dnaindia.com/bollywood/report
അതേസമയം സെയ്ഫ് അലി ഖാന് അക്രമിയുടെ കുത്തേറ്റ വാർത്ത പുറത്തു വന്നതിനു പിന്നാലെ പ്രചരിച്ച അഭ്യൂഹങ്ങള്‍ ഇവയാണ്. സംഭവസമയത്ത് കരീന വീട്ടില്‍ ഇല്ലായിരുന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കരീന വീട്ടിലുണ്ടായിരുന്നെന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ കരീന പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത് സംഭവസമയത്ത് താന്‍ വീട്ടില്‍ ഉണ്ടായിരുന്നു എന്നും അക്രമി കുഞ്ഞിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സെയ്ഫിന് കുത്തേറ്റതെന്നും താന്‍ ആ സമയത്ത് നിസഹായയായി പോയി എന്നുമാണ്.
കരീനയുടെ മൊഴിയുടെ പിന്നാലെയായി പിന്നീട് സൈബര്‍ ലോകം. കരീന വീട്ടിലുണ്ടായിരുന്നെങ്കില്‍ പിന്നെ എന്തുകൊണ്ട് സെയ്ഫിനൊപ്പം ആശുപത്രിയിലെത്തിയില്ലെന്നാണ് സോഷ്യല്‍ ലോകത്തെ ചോദ്യം. സെയ്ഫ് ആശുപത്രിയിലെത്തിയത് എട്ടുവയസുകാരന്‍ തൈമൂറിനൊപ്പം ഒരു ഓട്ടോയിലാണ് ഈ സമയത്തുളള കരീനയുടെ അസാന്നിധ്യമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. അക്രമിയുടെ ലക്ഷ്യം മോഷണമല്ലായിരുന്നു എന്നും ഇളയ കുഞ്ഞായ ജെയെ തട്ടിയെടുക്കുകയായിരുന്നുവെന്നും കരീന പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയും സംഭവത്തില്‍ കരീനയ്ക്ക് പങ്കുണ്ടെന്ന തരത്തിലാണ് വിമര്‍ശനങ്ങളുയര്‍ന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ക്കുളള മറുപടിയാണ് ഒടുവില്‍ താരം തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്.