മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം ചെയ്ത് നടൻ ജയസൂര്യ. കഴിഞ്ഞ ദിവസമാണ് ജയസൂര്യയും കുടുംബവും പ്രയാഗ്‌രാജിൽ എത്തിയത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാനായി കോടിക്കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. ഇക്കൂട്ടത്തില്‍ രാഷ്ട്രീയ നേതാക്കളും നേതാക്കളും സെലിബ്രിറ്റികളുമെല്ലാമുണ്ട്. മഹാകുംഭമേളയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ. ഭാര്യ സരിത ജയസൂര്യ, മക്കളായ അദ്വൈത്, വേദ എന്നിവരോടൊപ്പമാണ് ജയസൂര്യ കുംഭമേളയിൽ പങ്കെടുക്കാനെത്തിയത്.
കുംഭമേളയിൽ ആദ്യമായാണ് പങ്കെടുക്കുന്നതെന്നും ജീവിതത്തിൽ ഒരിക്കൽ മാത്രം പങ്കെടുക്കാൻ കഴിയുന്ന മഹാകുംഭമേളയിൽ കുടുംബത്തോടൊപ്പം എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജയസൂര്യ പറഞ്ഞു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം അവിടെ പോയി ആ മഹാദ്ഭുതം നേരിട്ട് കണ്ടനുഭവിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള ഇത്രയധികം ആളുകളെ ഒരുമിച്ച് എങ്ങനെ അവിടെ ഉൾക്കൊള്ളാൻ പറ്റുന്നു എന്നതൊക്കെ ഭയങ്കര അദ്ഭുതമാണ്. അത് അവിടെ വന്നുകണ്ടാലെ മനസിലാകൂ. അതൊരു വല്ലാത്ത അനുഭവമായിരുന്നു’ജയസൂര്യയുടെ വ്യക്തമാക്കി.