കുട്ടേട്ടന്‍, എന്‍റെ സൂര്യപുത്രിക്ക്, ഏകലവ്യന്‍, മഴയെത്തും മുമ്പേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് സുമ ജയറാം. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്‍റെ വ്യക്തിജീവിതത്തെ പറ്റിയും കുടുംബ ജീവിതത്തെ പറ്റിയും മനസുതുറക്കുകയാണ് സുമ ഇപ്പോള്‍. ബാല്യകാല സുഹൃത്ത് ലല്ലുവിനെ വിവാഹം ചെയ്ത സുമ പ്രായം അമ്പതിനോട് അടുത്തപ്പോള്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു.
ദേഷ്യം വന്നാല്‍ തനിക്ക് നിയന്ത്രിക്കാന്‍ അറിയില്ലെന്നും വീട്ടിലെ സഹായികള്‍ക്ക് അത് നന്നായി അറിയാമെന്നും സുമ പറഞ്ഞു. ഓണ്‍ലുക്കേഴ്സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
'എന്‍റെ വീട്ടിൽ ഇപ്പോൾ നിൽക്കുന്ന സ്റ്റാഫുകൾക്ക് എന്‍റെ ശരിക്കുമുള്ള മുഖം അറിയാം. എപ്പോഴും കൂടെയുള്ളതുകൊണ്ട് അവർ പറയും... ദേഷ്യമുണ്ടെങ്കില്‍ മാഡം ഒന്നും മിണ്ടാറില്ല. അത് കഴിഞ്ഞ് കുറച്ച് കഴിയുമ്പോൾ ചിലപ്പോൾ ഒന്ന് ദേഷ്യപ്പെടും. ജോലിക്ക് എടുത്തപ്പോൾ തന്നെ സ്റ്റാഫിനോട് ഞാൻ പറഞ്ഞിരുന്നു, ഞാൻ ചിലപ്പോൾ ദേഷ്യപ്പെടും ഒന്നും റിയാക്ട് ചെയ്യരുതെന്ന്. കാരണം എനിക്ക് ആ സമയത്ത് കൺട്രോൾ ചെയ്യാൻ പറ്റില്ല.
ചിലപ്പോൾ ചെറിയ കാര്യത്തിനാകും ഞാൻ ദേഷ്യപ്പെടുന്നത്. അപ്പോൾ അവർ പറയും മനസിലായി മാഡത്തിന് വേറെ എന്തോ പ്രഷർ ഉണ്ടെന്ന്. യഥാർത്ഥത്തിൽ ദേഷ്യപ്പെടേണ്ട വ്യക്തിയോട് ദേഷ്യപ്പെടാൻ പറ്റുമോ? ഭർത്താവിനോട് ദേഷ്യപ്പെടാൻ പറ്റുമോ? അവിടെ പോയി ഒച്ചയെടുത്താൽ ചിലപ്പോൾ രണ്ട് അടികിട്ടും. അതേസമയം സ്റ്റാഫിനോട് ദേഷ്യപ്പെട്ടാൽ കുഴപ്പമില്ലല്ലോ,' സുമ പറഞ്ഞു.
തന്റെ ഭര്‍ത്താവ് ഒരു ആല്‍ക്കഹോളിക്കാണെന്നും അത് തുറന്നു പറയുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്നും സുമ പറഞ്ഞു. ആല്‍ക്കഹോളിക്ക് മാത്രമല്ല, ഒരു ചെയിന്‍ സ്‌മോക്കർ കൂടിയാണ് അദ്ദേഹം. എന്‍റെ മക്കള്‍ രണ്ടു പേരും ചെറുതാണ്. അവര്‍ക്ക് ഇതൊന്നും എന്താണെന്ന് അറിയില്ല. നോ സ്‌മോക്കിങ്, നോ ഡ്രിങ്ക്‌സ്, നോ ഡ്രഗ്‌സ്, നോ ബാഡ് ഫ്രണ്ട്‌സ്.. ഈ നാല് കാര്യങ്ങളാണ് മക്കളോട് സ്ഥിരം പറയാറുള്ളതെന്നും സുമ കൂട്ടിച്ചേര്‍ത്തു.