കടപ്പാട്: ഐസിജി
ആറാട്ട് എന്ന ഒറ്റ ചിത്രം കൊണ്ട് കേരളമാകെ പ്രശസ്തനായ വ്യക്തിയാണ് ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി. ചിത്രം കണ്ട് തിയേറ്ററില്‍ നിന്നും ഇറങ്ങി വന്ന് ചിത്രത്തിന് സന്തോഷ് പറഞ്ഞ റിവ്യു വിഡിയോ വൈറലായിരുന്നു. ആറാട്ടണ്ണന്‍ ട്രെന്‍ഡ് പിടിച്ച് പിന്നീട് പല വെറൈറ്റി റിവ്യൂവേഴ്സ് കൊച്ചിയിലെ വനിത വിനീതാ തിയേറ്ററില്‍ റീലിസ് ദിവസങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
ഇടക്കിടക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുള്ള ആറാട്ടണ്ണന്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. ഇത്തവണ സന്തോഷ് വര്‍ക്കിയെ തിയേറ്ററില്‍ നിന്നും ഇറക്കിവിട്ടു എന്ന ആരോപണമാണ് ഉയരുന്നത്. തനിക്ക് ഭ്രാന്താണെന്ന് തിയേറ്ററര്‍ ഉടമ പറഞ്ഞുവെന്നും തന്‍റെ റിവ്യു എടുക്കുന്നതില്‍ നിന്നും ചാനലുകളെ വിലക്കി എന്നും സന്തോഷ് വര്‍ക്കി ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഞാന്‍ ഭ്രാന്തനാണ്, എന്‍റെ റിവ്യു എടുക്കരുതെന്ന് തിയേറ്റര്‍ ഓണര്‍ പറഞ്ഞു. ഈ തിയേറ്റര്‍ എങ്ങനെ ഫേമസായി. കേരളത്തില്‍ തിയേറ്റര്‍ റിവ്യു തുടങ്ങിയതാരാണ്. ഇന്ന് ആറാട്ടണ്ണനെ ആര്‍ക്കും വേണ്ട. ആ ഭ്രാന്തന്‍റെ റിവ്യു എടുക്കണ്ടെന്ന് ആ ഓണര്‍ പറഞ്ഞു. അവന്‍റെ തിയേറ്റര്‍ ഫേമസായത് എങ്ങനെയാ?,' ആറാട്ടണ്ണന്‍ ചോദിച്ചു.